ജയിംസ് ബോണ്ട് ചിത്രമായ ‘സ്പെക്റ്റര്‍’, ഗിന്നസ് റെക്കോര്‍ഡുമായി

0

ഇരുപത്തിനാലാമത് ജയിംസ് ബോണ്ട് ചിത്രമായ സ്പെക്റ്റര്‍ സിനിമാ ചരിത്രത്തിലെ  ഏറ്റവും വലിയ സ്ഫോടന രംഗം സൃഷ്ടിച്ചു ഗിന്നസ് റെക്കോര്‍ഡ് നേടി. ഡാനിയേല്‍ ക്രയിഗ് 007 ആകുന്ന ഈ പുതു ചിത്രത്തില്‍ നായികയായെത്തുന്നത് ലിയയാണ്. ക്രിസ് ആണ് ചിത്രത്തിന്റെ സ്പെഷ്യല്‍ ഇഫകറ്റിന്റെ മേല്‍നോട്ടം നിര്‍വഹിച്ചത്. 8418 ലിറ്റര്‍ മണ്ണെണ്ണയും, 33 കിലോഗ്രാം വെടിമരുന്നും, മറ്റുമാണ് സ്ഫോടന രംഗം ചിത്രീകരിക്കുന്നതിനായി ഉപയോഗിച്ചത്. സ്ഫോടന രംഗം മൊറോക്കയിലെ സെറ്റില്‍ വച്ചാണ് ചിത്രീകരിച്ചത്.

ഗിന്നസ് റെക്കോര്‍ഡ് ഔദ്യോഗിക സര്‍ട്ടിഫിക്കേറ്റ് ഡാനിയേല്‍ ക്രയ്ഗ്, ലിയ, ചിത്രത്തിന്റെ നിര്‍മ്മാതാവ് ബാര്‍ബറ എന്നിവര്‍ ചേര്‍ന്ന് ബെയ്ജിങ്ങില്‍ നടന്ന ചടങ്ങില്‍ ക്രിസിനു വേണ്ടി സ്വീകരിച്ചു.

പുതുമകള്‍ ഏറെ അവകാശപ്പെടാന്‍ ഇല്ലെങ്കിലും സാമിന്റെ ഈ പുതു ചിത്രം രണ്ടര മണിക്കൂര്‍ വിനോദമാകും എന്നതില്‍ സംശയമില്ല. മെക്സിക്കൊ, ലണ്ടന്‍, ഓസ്ട്രിയയിലൂടെയുള്ള കാഴ്ചകളും, സംഘട്ടന രംഗങ്ങളും ചിത്രം ആസ്വാദ്യകരമാക്കുന്നു. സ്പെക്റ്റര്‍ സിംഗപ്പൂര്‍ തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നു.