ഗൂഢാലോചന കേസിൽ നടൻ ദിലീപിന് ജാമ്യം ലഭിച്ച വാർത്തയോട് പ്രതികരിച്ച് താരത്തിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷ. ദൈവം വലിയവനാണ് എന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ നാദിർഷയുടെ പ്രതികരണം.
നാദിർഷ സംവിധാനം ചെയ്ത ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രത്തിലായിരുന്നു ദിലീപ് അവസാനം അഭിനയിച്ചത്. ഡിസംബർ 31ന് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്.
അതേസമയം ദിലീപിന്റെ സുഹൃത്തും സംവിധാനകനുമായ വ്യാസൻ കെ.പി.യും ജാമ്യവുമായി ബന്ധപ്പെട്ട വാർത്തയിൽ പ്രതികരിച്ചു. സത്യം ജയിച്ചു എന്ന് കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ ഫെയ്സ്ബുക്കിൽ കുറിച്ചു.