മകന്‍റെ ഹൃദയം ദാനമായി നല്‍കിയ ഒരമ്മയുടെ കാരുണ്യം കൊണ്ടാണ് നാലു വയസ്സുകാരിയായ ജോര്‍ദാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്. ഹെതര്‍ ക്ലാര്‍ക്ക് ആണ് ഏഴ് മാസം പ്രായമായ മകന്‍ ലൂക്ക മരിച്ചപ്പോള്‍ മൂന്നു കുടുംബങ്ങളുടെ കണ്ണീരൊപ്പാനായി മകന്‍റെ അവയവങ്ങള്‍ ദാനമായി നല്കിയത്.
മൂന്നു ദിവസം മുന്‍പാണ് ഹെതര്‍ ക്ലാര്‍കിനു തന്‍റെ മകന്‍റെ ഹൃദയസ്പന്ദനം വീണ്ടും കേള്‍ക്കുവാന്‍ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം അവസരം ലഭിച്ചത്. ഹൃദയമിടിപ്പ് കേട്ട് ആ അമ്മ വിതുമ്പിക്കൊണ്ട് ജോര്‍ദാനെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു.
ജോര്‍ദാന്‍ ജനിച്ചത് ഹൃദയത്തിനു മാരകമായ അസുഖവുമായിട്ടായിരുന്നു. ഇനി എത്രകാലം ജീവിച്ചിരിക്കും എന്ന് പോലും നിശ്ചയമില്ലാത്ത സമയത്തായിരുന്നു രണ്ടായിരത്തിപതിമൂന്നിൽ ഹെതര്‍ സംശയാസ്പദ സാഹചര്യത്തിൽ മരിച്ച മകന്‍റെ അവയവങ്ങള്‍ ദാനമായി നല്കാന്‍ സന്മനസു കാണിച്ചത്. ഇനി മകന്‍റെ ജീവന്‍റെ തുടിപ്പുകളുമായി ജീവിച്ചിരിക്കുന്ന മറ്റു രണ്ടുപേരെ കൂടെ കാണാനുള്ള തയാറെടുപ്പിലാണ് ഹെതര്‍.
ഹൃദയസ്പര്‍ശിയായ വീഡിയോ: