ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ ശെരിക്കും താരം ആയത് കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണ്. ഷെയ്ന് വാട്സന്, ആരോണ്‍ ഫിഞ്ച്, സ്റ്റെയ്ന്, മാര്ട്ടിന് ഗപ്റ്റില്‍, മഹേള ജയവര്‍ധനെ, ഉസ്മാന് ഖവാജ എന്നീ വമ്പന്മാര്ക്കിടയില് സഞ്ജുവിന് ലഭിച്ചത് 4.2 കോടി രൂപ. എട്ടു മാര്‍ക്വീ താരങ്ങള്‍ ഉണ്ടായിരുന്ന ലേലത്തില്‍ മാര്‍ക്വീ താരം പോലുമല്ലാത്ത സഞ്ജുവിനേക്കാള്‍ വില ലഭിച്ചത് ഷെയ്ന് വാട്സന് (9.5 കോടി), യുവരാജ് സിങ് (7 കോടി), ആശിഷ് നെഹ്റ. (5.5 കോടി) എന്നിവര്‍ക്കു മാത്രം.
മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലുള്ള റൈസിങ് പുണെ സൂപ്പര്‍ ജയന്റ്സ് സഞ്ജുവിനായി അവസാന നിമിഷം വരെ ശ്രമിച്ചു നോക്കിയെങ്കിലും 4.2 കോടി മുടക്കി ഡല്‍ഹി ഡെയര്‍ഡെവിള്‍സ് തന്നെ സഞ്ജുവിനെ സ്വന്തമാക്കുക ആരുന്നു .
ലേലത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്ന ഇന്ത്യന്‍ താരം യുവരാജ് സിങ്ങിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി.രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന യുവിക്ക് ലേലത്തില്‍ ലഭിച്ചത് ഏഴു കോടി രൂപ. ഏറെക്കാലത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ ആശിഷ് നെഹ്റയെ 5.5 കോടി രൂപയ്ക്ക് സണ്‍റൈസേഴ്സ് സ്വന്തമാക്കി. 351താരങ്ങളില്‍ നിന്നാണ് ടീംഉടമകള് താരങ്ങളെ ലേലം വിളിച്ചെടുക്കുന്നത്.