റിയാദ്: മലയാളി നഴ്സ് സൗദി അറേബ്യയില്‍ മരിച്ചു. കോട്ടയം മാന്നാനം സ്വദേശി ജിജിമോള്‍ (47) ആണ് മരിച്ചത്. മദീനയ്ക്ക് സമീപം ഹാനാക്കിയ ആശുപത്രിയില്‍ കഴിഞ്ഞ 17 വര്‍ഷമായി സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭര്‍ത്താവ് – ജിന്റോ ജോര്‍ജ്. മകന് – ജിനോ ജിന്റോ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി മദീന നവോദയയുടെ പ്രവര്ത്തകന് സലാം കല്ലായി, നിസാര്‍ കരുനാഗപ്പള്ളി, സോണി തൊടുപുഴ എന്നിവര്‍ രംഗത്തുണ്ട്.