താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

0

ദോഹ: കണ്ണൂര്‍ സ്വദേശിയായ പ്രവാസി ഖത്തറില്‍ മരിച്ചു. പാനൂര്‍ ചെറുപറമ്പത്ത് ചെമ്പാടത്തു കണ്ടിയില്‍ മൂസ (60) ആണ് മരിച്ചത്. താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

35 വര്‍ഷത്തിലേറെയായി ഖത്തറില്‍ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം മത്താറില്‍ കോര്‍ണര്‍ സ്റ്റോര്‍ ഉടമയായിരുന്നു. അല്‍ വക്ര ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം, തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ – റംല. മക്കള്‍ – സഫീര്‍ (ഖത്തര്‍), ഡോ. ജാഫര്‍, സാബിത്ത്