കൊലാലംപൂര്‍ : ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ മലേഷ്യ സന്ദര്‍ശിക്കാന്‍ കൂടുതല്‍ എളുപ്പമാകും . മലേഷ്യയിലേക്കുള്ള ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് ഇ-വിസ സൗകര്യം ഉപയോഗപ്പെടുത്താനുള്ള അംഗീകാരം മലേഷ്യന്‍ സര്‍ക്കാര്‍ അംഗീകരിച്ചു .ഏപ്രില്‍ 15 മുതല്‍ ഈ സൗകര്യം ലഭ്യമായി .അപേക്ഷിച്ച് 24 മുതല്‍ 28 മണിക്കൂറിനുള്ളില്‍ വിസ ലഭിക്കും .2710 രൂപയാണ് ഇതിനുള്ള നിരക്ക് .ഒരു തവണ മലേഷ്യ സന്ദര്‍ശിക്കാനുള്ള വിസയാണ് ഇത്തരത്തില്‍ ലഭിക്കുന്നത് .30 ദിവസം വരെ ഈ വിസ ഉപയോഗിച്ച് മലേഷ്യയില്‍ താമസിക്കാന്‍ സാധിക്കും .ഇ-വിസയ്ക്ക് 3 മാസം വരെ കാലാവധി ഉണ്ടായിരിക്കും .
കഴിഞ്ഞ വര്‍ഷം 7.5 ലക്ഷത്തോളം ഇന്ത്യക്കാരന് മലേഷ്യ സന്ദര്‍ശിച്ചത് .ഈ വര്‍ധനവാണ് ഇ-വിസ സൗകര്യം ചൈനയോടൊപ്പം ഇന്ത്യയ്ക്കും നല്‍കാന്‍ മലേഷ്യയെ പ്രേരിപ്പിച്ചത് .കുറഞ്ഞ വിമാന നിരക്കിനോടൊപ്പം ഇ-വിസ സൗകര്യം കൂടെ വരുന്നതോടെ മലേഷ്യയിലേക്കുള്ള ടൂറിസ്റ്റുകള്‍ വര്‍ധിക്കും ."ഞങ്ങള്‍ എപ്പോഴും മലേഷ്യ സന്ദര്‍ശിക്കുന്നവര്‍ക്കുള്ള സൗകര്യങ്ങള്‍ നല്‍കുവാന്‍ തയ്യാറാണ് .ഇ -വിസ വരുന്നതോടെ കൂടുതല്‍ ഇന്ത്യക്കാര്‍ അവരുടെ അവധിക്കാലം മലേഷ്യയില്‍ ചെലവഴിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട് "മലേഷ്യന്‍ ടൂറിസം ഡയറക്ടര്‍ മുഹമ്മദ് ഹഫീസ് പറഞ്ഞു .
https://www.windowmalaysia.my/evisa/evisa.jsp എന്നാ വെബ്‌സൈറ്റ് വഴി വിസയ്ക്ക് അപേക്ഷിക്കാം .ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കാണ് ഈ സൗകര്യം തുടക്കത്തില്‍ ലഭിക്കുക .