നോട്ട അത്ര നിസ്സാരക്കാരന്‍ അല്ല

0

സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യാന്‍ മാത്രമല്ല, ഒരു സ്ഥാനാര്‍ഥിക്കും വോട്ടില്ല എന്നു പറയാനും ഉള്ള അവകാശം നല്‍കുന്ന നോട്ടയും ഇത്തവണ തിരഞ്ഞെടുപ്പില്‍ താരമായി . ആരു വഴികാട്ടണ്ട തുടരുകയും വേണ്ട ഇനിയിപ്പോ ആരു വന്നാലും ഒന്നും ശരിയാവാനും പോവുന്നില്ലെന്ന് പറഞ്ഞ് നോട്ടയ്ക്ക് കുത്തിയവരുടെ എണ്ണം ഒരുലക്ഷത്തിനു മേലെയാണ് .

വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഒരുലക്ഷത്തില്‍ പരം വോട്ടുകളാണ് സംസ്ഥാനത്താകെ നോട്ടയ്ക്കു കിട്ടിയത്. NOTA – None of the above മുകളില്‍ പറഞ്ഞ ആരും തങ്ങളെ ഭരിക്കേണ്ടെന്ന് ഇത്രയും പേര്‍ തീരുമാനിച്ചത് മുന്നണി നേതാക്കളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.  നോട്ടയ്ക്ക് ഏറ്റവും കുടുതല്‍ വോട്ടുകിട്ടിയത് കടുത്തുരുത്തി മണ്ഡലത്തിലാണ്. 42256 വോട്ടിന്റെ കൂറ്റന്‍ വിജയം നേടിയ മോന്‍സ് ജോസഫ് വിജയിച്ച കടുത്തുരുത്തിയില്‍ 1525 പേരാണ് നിലവിലെ ഒരു സ്ഥാനാര്‍ത്ഥിയെയും അംഗീകരിക്കാത്തത്. ഏറ്റവും കുറവ് നോട്ട നേടിയത് മങ്കടയിലാണ് (284). തൃപ്പൂണിത്തുറയിലും നോട്ട നല്ല രീതിയില്‍ സാന്നിധ്യം അറിയിച്ചു . പലയിടത്തും നോട്ട നാലാം സ്ഥാനത്ത് എത്തി എന്നതും ശ്രദ്ധേയമായി.നോട്ട ഒരു പ്രതികരണമാണ്. അത് പ്രതിഷേധത്തിന്റെ ബട്ടനാണ് എന്ന് ഇക്കുറി കൊണ്ട്  ഇരുമുന്നണികള്‍ക്കും മനസ്സില്‍ ആയി എന്ന് കരുതാം .