ആന്‍ഡ്രോയ്ഡിന്റെ പുതിയ വേര്‍ഷന് ഒരു പേര് വേണമെന്നു പറഞ്ഞാല്‍ എന്തു പേര് നല്‍കണം? . എന്നാല്‍ ഒരുങ്ങിക്കോളൂ, സ്മാര്‍ട്ട്‌ഫോണ്‍ ഒഎസ്സ് ആയ ആന്‍ഡ്രോയിഡിന്റെ അടുത്ത പതിപ്പിന് പേര് നിര്‍ദേശിക്കാനുള്ള ക്യാംപെയിന്‍ സോഷ്യല്‍ മീഡിയകളില്‍ തകൃതിയായി നടക്കുകയാണ് .
പേര് ഇംഗ്ലീഷ് അക്ഷരം N ല്‍ തുടങ്ങുന്നതുമായിരിക്കണമെന്നും ,ഏതെങ്കിലും രുചിയേറിയ ഭക്ഷണത്തിന്റെ പേരായിരിക്കണമെന്നുമാണ് നിബന്ധന. ആദ്യത്തെ പേരായി നിര്‍ദേശിക്കപ്പെട്ടത് മറ്റൊന്നുമല്ല,മലയാളിയുടെ സ്വന്തം നെയ്യപ്പം!! അതേ , ഇപ്പോള്‍ മുന്‍ഗണയിലുള്ള പേരുകളില്‍ നെയ്യപ്പവും കടന്നുകൂടിയിരിക്കുകയാണ് . നമ്മുടെ ജനപ്രിയപലഹാരത്തിന്റെ പേര് ആന്‍ഡ്രോയിഡാവാന്‍ പേര് നിര്‍ദേശിക്കാനുള്ള ക്യാംപയിനില്‍ പങ്കുചേരണമെന്നാവശ്യപ്പെട്ട് മലയാളികള്‍ പ്രചരണം ആരംഭിച്ചുകഴിഞ്ഞു. #NameAndroidN എന്ന ഹാഷ് ടാഗിനൊപ്പം മലയാളികള്‍ #Neyyappam ഹാഷ് ടാഗും റെഡിയാക്കിയിട്ടുണ്ട്.
ഈ വര്‍ഷത്തെ ഗൂഗിള്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഒട്ടേറെ പുതുമകളുള്ള ആന്‍ഡ്രോയിഡ് എന്‍ അവതരിപ്പിക്കുമെന്നാണ് വിവരം. ആന്‍ഡ്രോയിഡ് ഡൂനട്ട്, എക്ലയര്‍, ഫ്രോയോ,ജിഞ്ചര്‍ ബ്രെഡ്, ഹണികോമ്പ്, ഐസ്‌ക്രീം സാന്‍ഡ് വിച്ച്, ജെല്ലിബീന്‍, കിറ്റ്കാറ്റ്, ലോലിപോപ്പ്, മാര്‍ഷ്‌മെലോ എന്നിവയാണ് ആന്‍ഡ്രോയിഡിന്റെ മുന്‍ പതിപ്പുകള്‍.