ഷെയിഖ് സയിദ് ഗ്രാന്‍ഡ്‌ മോസ്ക്, ലോകത്തിലെ മികച്ച ലാന്‍ഡ്‌മാര്‍ക്ക്

0

Photo credit : Dhanya Amith

യാത്രക്കാരുടെ പ്രിയ ലാന്‍ഡ്‌മാര്‍ക്കുകളില്‍ ലോകത്തില്‍ രണ്ടാം സ്ഥാനം നേടി അംഗീകാരത്തിന്റെ നിറവില്‍ അബുദാബിയിലെ ഷെയ്ഖ് സയിദ് ഗ്രാന്‍ഡ്‌ മോസ്ക്. ട്രിപ്പ്‌ അഡ്വൈസര്‍ ആണ് ലോകത്തിലെ മികച്ച ലാന്‍ഡ്‌മാര്‍ക്കുകള്‍ യാത്രക്കാരില്‍ നടത്തിയ സര്‍വേ വഴി കണ്ടെത്തിയത്. യുഎഇ യിലെ ഏറ്റവും വലിയ ഈ പള്ളി  നാല്‍പ്പതിനായിരത്തോളം സന്ദര്‍ശകരെ ഒരേ സമയം ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ്. വലിയ വിളക്കുകള്‍, ലോകത്തിലെ ഏറ്റവും വലിയ കാര്‍പ്പറ്റ്‌, എണ്‍പത്തി രണ്ടു താഴികക്കുടങ്ങള്‍, പള്ളിയുടെ പ്രതിബിംബം പ്രതിഫലിക്കുന്ന ജലാശയം  തുടങ്ങിയവ ഏവരെയും ആകര്‍ഷിക്കുന്നതാണ്. 
 
പെറുവിലെ മച്ചു പീക്ചൂ ആണ് ഒന്നാം സ്ഥാനം നേടിയത്. സമുദ്ര നിരപ്പില്‍ നിന്നും രണ്ടായിരത്തി നാനൂറ്റിമുപ്പതു അടി ഉയരത്തില്‍ ആണ് ചരിത്ര പ്രാധാന്യമായ മച്ചു പീക്ച്ചു സ്ഥിതി ചെയ്യുന്നത്.
 
ലോകത്തിലെ ഏറ്റവും മികച്ച പത്ത് ലാന്‍ഡ്‌മാര്‍ക്കുകള്‍
 
1. മച്ചു പീക്ചൂ : പെറു 
2. ഷെയ്ഖ് സയിദ് ഗ്രാന്‍ഡ്‌ മോസ്ക് : അബുദാബി 
3. ആന്‍ഗര്‍ വാട്ട് ടെംപിള്‍ : കംബോഡിയ
4. സെയിന്റ് പീറ്റേര്‍സ് ബസിലിക്ക : വത്തിക്കാന്‍ 
5. താജ് മഹല്‍ – ആഗ്ര 
6. മോസ്ക് കത്തീഡ്രല്‍ ഓഫ് കാര്‍ഡോബ : സ്പെയിന്‍ 
7. ചര്‍ച്ച് ഓഫ് ദി സേവയര്‍ ഓണ്‍ സ്പില്‍ഡ് ബ്ലഡ്‌ : റഷ്യ 
8. ദ അല്‍ഹംബ്ര : സ്പെയിന്‍ 
9. ലിങ്കണ്‍ മെമ്മോറിയല്‍ റിഫ്ലക്റ്റിംഗ് പൂള്‍ : വാഷിംഗ്‌ടന്‍ ഡി സി 
10. മിലന്‍ കത്തീഡ്രല്‍ : ഇറ്റലി