വര്‍ധിച്ചു വരുന്ന ട്രാഫിക്ക് കുരുക്കിന് പരിഹാരമായി ഹൈടെക്ക് ബസ്സുമായി ചൈന. ബീജിങ്ങില്‍ നടന്ന രാജ്യാന്തര ഹൈടെക്ക് എക്‌സ്‌പോയിലാണ് ഈ ബസ്സ് ആദ്യമായി അവതരിപ്പിച്ചത്. എത്രവലിയ ഗതാഗത കുരുക്കുണ്ടെങ്കിലും അതിനെല്ലാം തരണം ചെയ്യാന്‍ സഹായിക്കുന്ന വിധത്തിലാണ് ബസ്സിന്റെ നിര്‍മ്മാണം.
1400 യാത്രികര്‍ക്ക് ഇരിക്കാവുന്ന ബസ്സിനു 40 ബസ്സുകളുടെ വലുപ്പമുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്ററാണ് വേഗത. ബസ്സ് നിരത്തിലിറക്കണമെങ്കില്‍ പ്രത്യേക ട്രാക്ക് സജ്ജമാക്കണം. ട്രാഫിക്ക് ബ്ലോക്കില്‍ കിടക്കുന്ന വാഹനങ്ങള്‍ക്ക് മുകളിലൂടെ സുഗമമായി പോകാമെന്നതാണ് ബസ്സിന്റെ പ്രതേകത . ബസ്സ് റോഡില്‍ നിര്‍ത്തുമ്പോള്‍ ഗതാഗത കുരുക്കും ഉണ്ടാകില്ല. മറ്റ് വാഹനങ്ങള്‍ക്ക് ബസ്സിന് കീഴിലൂടെ സുഗമമായി പോകാം.ചുരുക്കിപറഞ്ഞാല്‍ കാഴ്ച്ചയില്‍ തുരങ്കത്തിന്റെ പ്രതീതിയുണ്ടാക്കും. ഒരു വശത്തായി ഘടിപ്പിച്ചിരിക്കുന്ന ഗോവണി വഴി യാത്രികര്‍ക്ക് ബസ്സില്‍ കയറുകയും ഇറങ്ങുകയും ചെയ്യാം . വരുന്ന ഓഗസ്‌റ്റോടെ ബസ്സ് നിരത്തില്‍ ഇറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്