എഴുത്തുകാരി വിമല മേനോന്‍ അന്തരിച്ചു

0

എഴുത്തുകാരി വിമല മേനോന്‍ അന്തരിച്ചു. 76 വയസായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകള്‍ നേടിയ എഴുത്തുകാരിയാണ് വിമലാ മേനോന്‍. സംസ്‌കാരം നാളെ നടക്കും.

21 വര്‍ഷം തിരുവനന്തപുരം ചെഷയര്‍ഹോമിന്റെ സെക്രട്ടറിയായിരുന്നു. ജവഹര്‍ ബാലഭവന്‍, തിരുവനന്തപുരം സ്‌പെഷ്യല്‍ ബഡ്‌സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അമ്മു കേട്ട ആനക്കഥകള്‍, മന്ദാകിനിയുടെ വാക്കുകള്‍, മന്ദാകിനി പറയുന്നത് മുതലായവ വിമലാ മേനോന്റെ പ്രശസ്ത കൃതികളാണ്.