ഡി കാപ്രിയോ ഗസലുകളുടെ ആചാര്യന്‍ റൂമിയാകുന്നു

0

ലിയനാര്‍ഡോ ഡി കാപ്രിയോ ഗസലുകളുടെ ആചാര്യന്‍ റൂമിയാകുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ ജിവിച്ചിരുന്ന സൂഫി ആചാര്യനായിരുന്നു ജലാല്‍ അദ്ദിന്‍ മുഹമ്മദ് റൂമി. ഇന്നും ഗസലിന്‍റെ പിതാവ് എന്ന സ്ഥാനത്തേയ്ക്ക് ധൈര്യപൂര്‍വ്വം എടുത്തുപറയാവുന്ന പേരാണ് ഇദ്ദേഹത്തിന്‍റേത്. അമേരിക്കയില്‍ ഇന്ന് ഏറ്റവും അധികം കച്ചവടമൂല്യമുള്ളതും ഏറ്റവും ജനപ്രിയ കവിയുമാണ് റൂമി എന്നത് തന്നെയാവും ഹോളിവുഡിനെ ഇങ്ങോട്ട് ആകര്‍ഷിച്ചതെന്ന് വ്യക്തം. ഓസ്കാര്‍ ജേതാവായ തിരക്കഥാകൃത്തും, സംവിധായകനുമായ ഡേവിഡ് ഫ്രാന്‍സോണിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.