സുതാര്യതയുടെ കാര്യത്തില്‍ ചൈനീസ് കമ്പനികളെ പിന്നിലാക്കി ഇന്ത്യന്‍ കമ്പനികള്‍ ഒന്നാമത് . ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വെളിപെടുത്തുന്നത്. ഏറ്റവും അസ്പഷ്ടതയും അവ്യക്തതയുമുള്ള കമ്പനികള്‍ ചൈനീസ് കമ്പനികളാണെന്നും ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ നടത്തിയ പഠനത്തില്‍ പറയുന്നു .
എമര്‍ജിംഗ് മാര്‍ക്കറ്റായ 15 രാജ്യങ്ങളിലെ 100 കമ്പനികളാണ് സംഘം പഠനവിധേയമാക്കിയത്. ബ്രസീല്‍, മെക്സിക്കോ, റഷ്യ എന്നീ രാജ്യങ്ങളും പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒന്നമാതെത്തിയത് ഇന്ത്യന്‍ കമ്പനികളാണ്. ഇന്ത്യയിലെ 19 കമ്പനികളാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. പത്തില്‍ ശരാശരി 7 മാര്‍ക്കോടെയാണ് എല്ലാ കമ്പനികളും സുതാര്യതയുടെ കാര്യത്തില്‍ മുന്നിലെത്തിയത്.
ചൈനീസ് കമ്പനികളാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്. 37 ചൈനീസ് കമ്പനികളാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. എന്നാല്‍ ശരാശരി 1.6% പോയിന്റ് മാത്രമാണ് പരീക്ഷകളില്‍ ഇവയില്‍ 10 കമ്പനികള്‍ക്ക് നേടാനായത്. നൂറില്‍ ഏറ്റവും അവസാനമെത്തിയ 25 കമ്പനികളും ചൈനയില്‍ നിന്നുള്ളതായിരുന്നു.ഇന്ത്യയില്‍ ഭാരതി എയര്‍ടെല്ലാണ് ഒന്നാമതെത്തിയ കമ്പനി. സ്കോര്‍ 7.3. ടാറ്റയുടെ കമ്പനികളും വിപ്രോയുമെല്ലാം പുറകില്‍ തന്നെയുണ്ട് .