സോഫ്റ്റ്‌വെയര്‍ ഭീമന്‍ യാഹൂ ഇനി അമേരിക്കന്‍ ടെലികോം ഭീമന്‍ വെരിസോണ്‍ കമ്മ്യൂണിക്കേഷന് സ്വന്തം

0

സൈബര്‍ ലോകത്തെ രാജാക്കന്മാരായിരുന്ന യാഹുവിനെ അമേരിക്കയിലെ ടെലിക്കോം കമ്പനിയായ വെറിസോണ്‍ സ്വന്തമാക്കി. ടെക് ലോകം കണ്ട ഏറ്റവും നിറംമങ്ങിയ കൈമാറ്റങ്ങളിലൊന്നില്‍ ഏകദേശം അഞ്ച് ബില്യണ്‍ ഡോളറിനാണ് വെറിസോണ്‍ യാഹുവിനെ സ്വന്തമാക്കിയത്.

4.4 ബില്ല്യണ്‍ രൂപ നല്‍കി കഴിഞ്ഞ വര്‍ഷമാണ് വെരിസോണ്‍ യാഹൂവിന്റെ പരസ്യ സാങ്കേതിക വിദ്യ സ്വന്തമാക്കിയിരുന്നു. തങ്ങളുടെ ഡിജിറ്റല്‍, മീഡിയ ബിസിനസുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് വെറിസോണിന്റെ ഈ നീക്കം. 2008ല്‍ മൈക്രോസോഫ്റ്റ് യാഹുവില്‍ നോട്ടമിട്ടിരുന്നപ്പോള്‍ വാഗ്ദാനം ചെയ്തിരുന്നത് 44 ബില്യണ്‍ ഡോളറായിരുന്നു. യാഹുവിന്റെ സെര്‍ച്ച് എഞ്ചിന്‍, മെയ്ല്‍, മെസഞ്ചര്‍ എന്നീ സംവിധാനങ്ങള്‍ വഴി കൂടുതല്‍ പരസ്യസാധ്യതകള്‍ മുന്നില്‍ കണ്ടാണ് വെരിസോണ്‍ യാഹുവിനെ വാങ്ങുന്നത്.സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല ബിരുദധാരികളായ ജെറി യാങ്, ഡേവിഡ് ഫിലോ എന്നിവര്‍ 1994 ജനുവരിയില്‍ സ്ഥാപിച്ചതാണ് യാഹൂ.

Save