നിരവധി പേര് തകര്‍ന്ന കെട്ടിടങ്ങളുടെ ഇടയില്‍ കുടുങ്ങിയിട്ടുണ്ട്.
ഇന്തോനേഷ്യയിൽ വന്‍ ഭൂചലനം. അപകടത്തിൽ 44 പേർ മരിച്ചു. 300 ലേറെ പേർക്ക് പരിക്ക്. റിക്ടര്‍ സ്കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങൾ തകർന്നു വീഴുകയും വ്യാപക നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നുമാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിയാന്‍ജൂർ മേഖലയിലാണ് ഭൂചലനം ഉണ്ടായത്. നിരവധി പേര് തകര്‍ന്ന കെട്ടിടങ്ങളുടെ ഇടയില്‍ കുടുങ്ങിയിട്ടുണ്ട്. പട്ടാളവും പൊലീസും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് സിയാഞ്ചുര്‍ ഭരണത്തലവന് ഹെര്‍മന്‍ സുഹെര്‍മന്‍ പറഞ്ഞു.