2022 ഖത്തര്‍ ലോകകപ്പിന്റെ രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങിയ ഇറാന് വമ്പന്‍ തോല്‍വി. രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് വിജയിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍ അക്രമിച്ച് കളിച്ച ഇംഗ്ലണ്ട് 31-ാം മിനിറ്റ് മുന്നിലെത്തി. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ ഗോള്‍ കണ്ടെത്തിയ ഇംഗ്ലണ്ടിനെതിരെ ഇറാന് പിടിച്ചുനില്‍ക്കാനായില്ല. മത്സരത്തില്‍ ഇറാന് നേടിയ രണ്ട് ഗോളുകള്‍ ടീമിന് എക്കാലവും ഓര്‍ത്തിരിക്കാം.
ബുക്കയോ സാക്ക ഇംഗ്ലണ്ടിന്റെ ലീഡ് ഇരട്ടിയാക്കി, 43-ാം മിനിറ്റില്‍ ടീമിന്റെ രണ്ടാം ഗോള്‍ നേടി. ഹാരി മഗ്വെയറിന്റെ പാസില്‍ സാക്ക ഗോള്‍വലയിലേക്ക് പന്ത് തട്ടി. ഇറാന് ഗോള്‍കീപ്പര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് 14 മിനിറ്റ് ഇഞ്ചുറി ടൈം ലഭിച്ചു. 45 മിനിറ്റിനു ശേഷം ഇരു ടീമുകള്‍ക്കും 14 മിനിറ്റ് അധിക സമയം ലഭിച്ചു. ഇഞ്ചുറി ടൈമില്‍ റഹീം സ്റ്റെര്‍ലിങ്ങാണ് ഇംഗ്ലണ്ടിനായി മൂന്നാം ഗോള്‍ നേടിയത്.
ക്യാപ്റ്റന്‍ ഹാരി കെയ്നിന്റെ പാസില്‍ നിന്ന് സ്റ്റെര്‍ലിംഗ് ഉജ്ജ്വല ഗോള്‍ നേടി. ലോകകപ്പിലെ അദ്ദേഹത്തിന്റെ ആദ്യ ഗോളാണിത്.കളിയുടെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് 3-0ന്റെ ലീഡ് നിലനിര്‍ത്തി. 62-ാം മിനിറ്റില്‍ ഇറാനെതിരെ ഇംഗ്ലണ്ട് 4-0 ന് മുന്നിലെത്തി. ബുക്കയോ സാക്കയാണ് അദ്ദേഹത്തിന്റെ രണ്ടാം ഗോള്‍ നേടിയത്. റഹീം സ്റ്റെര്‍ലിംഗിന്റെ പാസില്‍ സാക്ക അനായാസ ഗോള്‍ അടിച്ചു.
അതിനിടെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഇറാന് ഒരു ഗോള്‍ തിരിച്ചടിച്ചു. സൂപ്പര്‍ താരം മെഹ്ദി തരേമിയാണ് ഇറാന്റെ ആദ്യ ഗോള്‍ നേടിയത്. ഗോളിസാദെയുടെ പാസില്‍ അദ്ദേഹം മികച്ചൊരു ഗോള്‍ നേടി.70-ാം മിനിറ്റില്‍ ഇംഗ്ലണ്ട് നാല് മാറ്റങ്ങള്‍ വരുത്തി. ഹാരി മഗ്വയര്‍ പരിക്കുമായി പുറത്തായി. പകരം എറിക് ഡയറെ കളത്തിലിറക്കി.