പാര്‍ലെ ജി മുബൈ ഫാക്ടറി അടച്ചു പൂട്ടി

0

ഒരുകാലത്ത് ഇന്ത്യയുടെ വിരുന്നു മുറികളും, അടുക്കളയിലെ പലഹാര പാത്രങ്ങളും അടക്കിവാണ ഒരു ബിസ്ക്കറ്റുണ്ട്. ഒരു പാട് നൊസ്റ്റാള്‍ജിയകള്‍ സമ്മാനിച്ച പാല്‍ലെ ജി ബിസ്ക്കറ്റുകള്‍.  മറ്റ് ബിസ്കറ്റുകള്‍ വിപണിയില്‍ നിന്ന് നിറഞ്ഞതോടെ  ആ പാര്‍ലെ ജി കാലം എങ്ങോ മറഞ്ഞു. എങ്കിലും ഇപ്പോഴും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ആ പാക്കറ്റ് കാണുമ്പോള്‍ എന്തൊക്കെയോ ഗൃഹാതുരതകള്‍ നമ്മെ ഒരു നിമിഷത്തേക്കാണെങ്കിലും തേടി വരാറുണ്ട്. എന്നാല്‍ പാര്‍ലെ-ജിയുടെ മുംബൈയിലുള്ള ബിസ്‌ക്കറ്റ് ഫാക്ടറി അടച്ചുപൂട്ടി. ലാഭകരമല്ലാതായതോടെയാണ് കമ്പനിയുടെ തുടക്കം മുതലുള്ള ഫാക്ടറി അടച്ചു പൂട്ടിയത്. 87 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ലെ ജി കമ്പനി ചൗഹാന്‍ കുടുംബമാണ് നോക്കിനടത്തുന്നത്.

1939ലാണ് പാര്‍ലെ ജി ബിസ്ക്കറ്റുകള്‍ ഇന്ത്യ കഴിച്ച് തുടങ്ങിയത്. 60 ലക്ഷത്തോളം ഒൗട്ട് ലെറ്റുകള്‍ ഇന്ത്യയിലുടനീളം ഉണ്ടായിരുന്നു. ബിസ്ക്കറ്റ് വിപണിയല്‍ 40 ശതമാനവും പാര്‍ലെജിയുടെ കയ്യിലുംമാരുന്നു. ദിവസേനെ 400 മില്യണ്‍ പാര്‍ലെ ജി ബീസ്കറ്റുകളാണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍ മത്സരം വര്‍ദ്ധിച്ചതോടെ ഇതിന്  പിടിച്ച് നില്‍ക്കാനായില്ല. 300 ജോലിക്കാരായിരുന്നു അവസാന കാലത്ത് ഇപ്പോള്‍ പാര്‍ലെജിയില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം വിആര്‍എസ് എടുത്തു. നഷ്ടം വര്‍ദ്ധിച്ചതോടെ കുറച്ച് നാളായി ഉത്പാദനം കുറച്ച് കൊണ്ടുവരികയായിരുന്നു. എന്നാല്‍ ബ്രിട്ടാനിയ ആയിരുന്നു പാര്‍ലെജിയുടെ എതിരാളി.