കൊച്ചി: ബ്രഹ്മപുരം മാലിന്യ ശേഖരണ പ്ലാന്റിലെ തീപ്പിടിത്തത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. വിഷയം ചൊവ്വാഴ്ച ഡിവിഷന് ബെഞ്ച് പരിഗണിക്കുമെന്നാണ് ലഭിക്കുന്ന വിവരം. വിഷയത്തില്‍ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന്, ജസ്റ്റിസ് ദേവന് രാമചന്ദ്രന് തിങ്കളാഴ്ച കത്ത് നല്‍കിയിരുന്നു.
മാലിന്യ ശേഖരണ പ്ലാന്റിലെ തീപ്പിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ വിഷപ്പുക നിറയുന്ന സാഹചര്യത്തിലാണ് സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി കത്ത് നല്‍കിയത്.ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയംമാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ മുന്കരുതലിന്റെഭാഗമായിവിവിധ തദ്ദേശസ്ഥാപനങ്ങളിലെകിന്റര് ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ ഉള്‍പ്പെടെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ കളക്ടര്‍ രേണു രാജ് നാളെ (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.