റോബോട്ടുകളുടെ നൃത്തം ലോക റെക്കോര്‍ഡില്‍;വീഡിയോ കണ്ടു നോക്കൂ

0

റോബോട്ടുകളുടെ നൃത്തം കണ്ടിട്ടുണ്ടോ ? അതും 1007 റോബോട്ടുകള്‍ ഒന്നിച്ചു ചുവടുവെയ്ക്കുന്നത്. ചൈനയിലാണ് സംഭവം .ഒന്നിച്ചു നൃത്തം ചവിട്ടി ഇപ്പോള്‍ ലോക റെക്കോര്‍ഡ്‌ കൂടി നേടിയിരിക്കുകയാണ് ഇപ്പോള്‍ ഈ റോബോട്ടുകള്‍.

ഒരേസമയം, കൂടുതല്‍ റോബോട്ടുകളുടെ പങ്കെടുപ്പിച്ചുള്ള ഡാന്‍സ് എന്ന റെക്കോഡാണ് ക്വിങ്ദാവുവിലുള്ള എവര്‍വിന്‍ കമ്പനി തിരുത്തിയത്. 43.8 സെന്റീമീറ്റര്‍ ഉയരമുള്ള റോബോട്ടുകളെ നിരത്തി ഒരുമിനിറ്റ് ദൈര്‍ഘ്യത്തിലായിരുന്നു ഡാന്‍സ്.മുമ്പ് 540 റോബോട്ടുകളുടെ ഡാന്‍സ് സംഘടിപ്പിച്ച് ഇതേകമ്പനി തന്നെയാണ് റെക്കോഡ് ബുക്കിലിടം നേടിയത്.ഡാന്‍സ് തുടങ്ങിയപ്പോള്‍ 1,040 റോബോട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ചിലതിന് തകരാര്‍ സംഭവിച്ചതിനാല്‍ 1,007 ആയി കുറയുകയായിരുന്നു. മൊബൈല്‍ഫോണ്‍ ഉപയോഗിച്ചായിരുന്നു ഇവയെ നിയന്ത്രിച്ചിരുന്നത്.

https://youtu.be/3otrUaWcLYU