നിപ ഇല്ലാതാക്കിത് ഫുട്ബോൾ വാഗ്ദാനത്തെ; സ്വപ്നങ്ങളും ബാക്കിയാക്കി അവൻ വിടപറഞ്ഞു

0

പാണ്ടിക്കാട് (മലപ്പുറം ):നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനലുകാരൻ മരണതിന് കീയടങ്ങി.കുട്ടി മികച്ച ഒരു ഫുട്ബോൾ താരം കൂടിയായിരുന്നു. നാട്ടിലെ ഫുട്ബോൾ ടൂർണമെന്റിലെ പ്രധാനിയായിരുന്നു അവൻ. ചെമ്പ്രശ്ശേരി എ.യു.പി സ്കൂൾ ടീം അങ്കമായിരുന്നു. മഞ്ചേരി ഉപജില്ല തല ഫോട്ബോൾ ടൂർണമെന്റിൽ സ്കൂളിനെ വിജയത്തിലെത്തിച്ച് കിരീടം സമ്മാനിച്ചതിൽ അവന്റെ പങ്ക് വലുതായിരുന്നു.കുട്ടി ഫുട്ബോൾ കളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.ഹൈസ്കൂൾ പഠനത്തിനായി തിരഞ്ഞെടുത്തത് പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ ആയിരിന്നു. കായികത്തിന് പ്രാധാന്യം കൊടുക്കുന്ന സ്കൂൾ ആയതുകൊണ്ടാണ് അവൻ സമീപതുള്ള സ്കൂൾ ഉപേക്ഷിച്ച് പന്തല്ലൂർ തേടിയെത്തിയത്.തന്നിലെ ഫുട്ബോൾ പ്രതിഭയെ വളർത്തുകയെന്ന ദൃട നിശ്ചയോടെയാണ് അവൻ മുന്നോട്ട് പോയത്.ജൂലൈ 12 ന് തുടങ്ങാൻ ഇരുന്ന ക്യാമ്പ് ആയിരുന്നു അവന്റെ ലക്ഷ്യം എന്നാൽ അതിന് മുമ്പ് തന്നെ അവന് രോഗം പിടിപ്പെട്ടിരുന്നു. ലോകമറിയുന്ന മികച്ച ഫുട്ബോൾ താരം ആവണമെന്ന അവന്റെ വലിയ സ്വാന്പം ഇവിടെ ബാക്കിയാക്കിയിട്ടാണ് അവൻ മടങ്ങിയത്.കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരെ നിരീക്ഷണത്തിലാ ക്കിയിരുന്നു.കുട്ടിയുടെ റൂട്ട് മാപ്പും ആരോഗ്യവിധക്തർ പുറത്തുട്ടിരുന്നു.കുട്ടിയുടെ ഹൈറിസ്ക് സമ്പർക്കപട്ടികയിലുള്ള ഏഴുപേരുടെയും പരിശോധനഫലം നെഗറ്റീവാണ്.പാണ്ടിക്കാട് ആനക്കയം പഞ്ചായത്തുകളിൽ കനത്ത നിയദ്രണം തുടരുന്നു. ഇരു പഞ്ചായച്ചുതളിലെയും വിദ്യാഭ്യാസസ്ഥാപന ങ്ങൾക്കും അംഗണവാടികൾക്കും മദ്രസക്കും കലക്ടർ അവധി പ്രഖ്യാപിച്ചു.ആശങ്കപ്പെടെണ്ടത് ഇല്ലെന്നും പ്രതിരോധം ഊർജിതമാണെന്നും മന്ത്രി വീണാ ജോർജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.