മുപ്പത്തിമൂന്നാം ഒളിമ്പിക്സിന് നാളെ ദീപം തെളിയും ഒളിമ്പിക്സിനെ വരവേൽക്കാൻ പാരിസ് നഗരം ഒരുങ്ങിക്കഴിഞ്ഞു

0


ഒളിമ്പിക്സിന്റെ ചരിത്രത്തിലാദ്യമായി പ്രധാന വേദിക്ക് പുറത്താണ്
ഇത്തവണ ഉദ്ഘാടന ചടങ്ങുകൾ നടത്തുക   പാരീസിൽ എത്തുന്ന കായിക മാമാങ്കത്തെ അത്ഭുത കാഴ്ചകൾ ഒരുക്കിയാണ് പാരീസ് നഗരം വരവേൽക്കുന്നത് പാരീസിൽ താരങ്ങൾക്കെല്ലാം സെയ്ൻ നദിയിലും തീരത്തോട് ചേർന്നുമാണ് ഉദ്ഘാടന ചടങ്ങുകൾ നടത്തുക. നദിയിലെ ആറ് കിലോമീറ്ററിൽ 100 ബോട്ടുകളിൽ നിറയെ 10500 ഒളിമ്പിക്സ് താരങ്ങൾ കൂടിച്ചേർന്ന്  ഫാൻസിന്റെ തലസ്ഥാനം തന്നെ ഒരു വലിയ സ്റ്റേഡിയം ആകും.

മൂന്നു മണിക്കൂറോളം നീണ്ടുനിൽക്കുന്ന ചടങ്ങിൽ വലിയ രീതിയിലുള്ള  അത്ഭുത കാഴ്ചകളാണ് ഒളിപ്പിച്ചു വച്ചിട്ടുള്ളത് . 4000 നൃത്തകരും  3000 കലാകാരന്മാരും പങ്കെടുക്കും. 3 ലക്ഷത്തിലധികം കാണികൾക്ക്  ഉദ്ഘാടന ചടങ്ങ് കാണാൻ സാധിക്കും. ഫ്രഞ്ച് നടനും സംവിധായകനുമായ തോമസ് ജോളിയാണ് ഒളിമ്പിക്സിന്റെ ആർട്ട്‌ ഡയറക്ടർ . 32 കായിക ഇനങ്ങളിലായി 329 മത്സരങ്ങളിൽ കായികതാരങ്ങൾ മത്സരിക്കും.

200 അധികം രാജ്യങ്ങൾ ഇത്തവണ ഒളിമ്പിക്സിൽ പങ്കെടുക്കുന്നുണ്ട്.  പാരീസ് ഒളിമ്പിക്സിൽ  നാലു പുതിയ മത്സരങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകം കാത്തിരിക്കുന്ന കായിക മാമാങ്കത്തിന് തിരുതെളിയൻ മണിക്കൂറുകൾ മാത്രമാണ് കാത്തിരിപ്പ്. 45,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പാരീസ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത് പാരീസും മറ്റു 16 നഗരങ്ങളിലും ചേർന്ന് 17 ദിവസങ്ങളിലയാണ് ഒളിമ്പിക്സ് നടക്കുക.  ഇനി മെഡലിനായുള്ള വാശിയേറിയ
പോരാട്ടങ്ങളുടെ ദിവസങ്ങളാണ്.