പാരിസ് ഒളിംപിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ; മനു ഭാകറിന് വെങ്കലം

0

പാരീസ് ഒളിമ്പിക്സിൽ  ആദ്യ മെഡൽ നേടി ഇന്ത്യ.10 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിങ് ഫൈനലിൽ വെങ്കല മെഡൽ സ്വന്തമാക്കി മനു ഭാക്കർ.ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാകർ.നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്.

221.7 സ്കോറോടെയാണ് മെഡൽ നേട്ടം. കൊറിയൻ താരങ്ങളാണ് സ്വർണവും വെള്ളിയും നേടിയത്. 243.2 സ്‌കോറോടെ ഓ യെ ജിൻ ആണ് സ്വർണ മെഡൽ നേടിയത്. 241.3 സ്കോർ നേടി കിം യെജിക്കാണ് വെള്ളി മെഡൽ.

ആദ്യ ദിനത്തിൽ ഇന്ത്യയുടെ മറ്റ് ഷൂട്ടിങ് താരങ്ങൾക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാ‌ൻ സാധിച്ചിരുന്നില്ല. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യൻ സംഘങ്ങൾക്ക് യോഗ്യതാ റൗണ്ട് കടക്കാൻ സാധിച്ചിരുന്നില്ല.