ഇന്ത്യയ്ക്ക് രണ്ടാം മെഡൽ ഷൂട്ടിങ്ങിൽ മനു ഭാക്കർ സരബ്ജ്യോത് സഖ്യത്തിന് വെങ്കലം

0

പാരിസ് : പാരിസ് ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ വീണ്ടും മെഡൽ നേട്ടവുമായി ഇന്ത്യ ഇന്ത്യയുടെ രണ്ടാം മെഡൽ ആണ് ഇത് . 10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീമിനത്തിൽ മനു ഭാക്കർ – സരബ്ജ്യോത് സിങ് സഖ്യമാണ് ഇന്ത്യയ്ക്ക് രണ്ടാമത്തെ മെഡൽ സമ്മാനിച്ചത്. ദക്ഷിണ കൊറിയയുടെ ഓ യെ ജിൻ- ലീ വുൻഹോ സഖ്യത്തെ തോൽപ്പിച്ചാണ് ഇരുവരും ഇന്ത്യയ്ക്ക് വെങ്കല മെഡൽ സമ്മാനിച്ചത്.

ഷൂട്ടിംഗിൽ ഇന്ത്യയുടെ അഭിമാനമായി മാറുകയാണ് മനു ഭാക്കർ. ഈ മെഡൽ നേട്ടത്തോടെ ഇന്ത്യയ്ക്കായി ഒളിംപിക്സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ താരമെന്ന നേട്ടം മനു ഭാക്കർ സ്വന്തമാക്കി. കഴിഞ്ഞ ദിവസം 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഇന്ത്യയ്ക്കായി വെങ്കലം നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രവും മനുവിന് സ്വന്തം. കൊറിയൻ സഖ്യത്തിനെതിരെ 16–10നാണ് ഇന്ത്യയുടെ വിജയം.