മുണ്ടക്കൈ ദുരന്തം; മരണം 283 ആയി, 3-ാം ദിവസവും തെരച്ചിൽ തുടരുന്നു

0

കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ ഉയരുകയാണ്. വ്യാഴാഴ്ച   മരണം 283 ആയി.191 പേർക്കായുള്ള തിരച്ചിൽ ശക്തമാക്കി. ഇതുവരെ നടത്തിയ തിരച്ചിലിൽ 164 മൃതദേഹങ്ങൾ കണ്ടെത്തി. ഇതിൽ 96 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. 56 ശരീരഭാഗങ്ങളും ദുരന്തമുഖത്തുനിന്ന് കണ്ടെത്തി.

കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു. മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തകരെ സംഭവ സ്ഥലത്തുനിന്ന് മാറ്റി. ബെയ്‍ലി പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. പാലം നാളെ സജ്ജമാകും. പ്രതികൂല കാലാവസ്ഥയാണെങ്കിലും രക്ഷാപ്രവർത്തനം നിർത്തിയിട്ടില്ല. സൈന്യത്തിന്‍റേയും മറ്റ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ നടക്കുന്ന രക്ഷാദൗത്യത്തിൽ നാട്ടുകാരും സന്നദ്ധപ്രവർത്തകരും സജീവമായി തന്നെ തുടരുന്നുണ്ട്.