ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച മലയാള സിനിമയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. യുവതാരങ്ങൾ അണിനിരന്ന സിനിമയിലെ കൺമണി അൻപോട്… എന്ന ഗാനം തന്റെ അനുമതിയില്ലാതെയാണ് ഉപയോഗിച്ചതെന്ന സംഗീതജ്ഞൻ ഇളയരാജയുടെ പരാതി ഒത്തുതീർപ്പാക്കി. മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാക്കൾ ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നൽകി വിവാദം.
അവസാനിപ്പിച്ചതായാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇളയരാജ നഷ്ടപരിഹാരമായി രണ്ടുകോടി ആവശ്യപ്പെട്ടു എന്നും വാർത്തകൾ എത്തിയിരുന്നു. കമൽഹാസൻ കേന്ദ്ര കഥാപാത്രമായ ‘ഗുണ’യിലെ ഇളയരാജ സംഗീതം നൽകിയ കണ്മണി അൻപൊട് കാതലൻ എന്ന ഗാനം ഉപയോഗിച്ചതിനാണ് നിയമനടപടി സ്വീകരിച്ചിരുന്നത്.
മലയാളം സിനിമമേഖലയിൽ തരംഗമായി മാറിയ ചിത്രമായിരുന്നു ‘മഞ്ഞുമ്മൽ ബോയ്സ്’. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയിലെ ഓരോ രംഗങ്ങൾക്കും ജീവൻ നൽകിയത് ഇളയരാജയുടെ ഈ ഹിറ്റ് ഗാനം ആണ് എന്നതിൽ സംശയമില്ല.
മത്രമല്ല ഏറെ കാലങ്ങൾക്ക് ശേഷം കൺമണി അൻപോട് ഗാനം വീണ്ടും ഹിറ്റാകാനും ‘മഞ്ഞുമ്മൽ ബോയ്സ്’ വഴിയൊരുക്കി. സിനിമ ഇറങ്ങി കുറച്ചു നാളുകൾക്ക് ശേഷമാണ് വിവാദത്തിന്റെ കെട്ടഴിഞ്ഞത്. തന്റെ അനുവാദം കൂടാതെയാണ് ചിത്രത്തിൽ ഗാനം ഉപയോഗിച്ചത് എന്നായിരുന്നു ഇളയരാജയുടെ ആരോപണം.