പ്രകൃതി സംഹാരരൂപണിയായപ്പോൾ ഉണ്ടായ ദുരന്തത്തിന്റെ നേർ കാഴ്ചയാണിത്. കനത്ത മഴയിൽ മലയുടെ ഒരു ഭാഗം ഇടന്നു വീണതോടെ 15 വീടുകൾ പൂർണമായും 50 ഓളം വീടുകൾ ഭാഗികമായി തകർന്നുവീണു. വരാനിരിക്കുന്ന ദുരന്തം മുന്നേ അറിയാൻ സാധിച്ചത് കൊണ്ട് വീടുകളിൽ നിന്ന് ആളുകൾ ക്യാമ്പിലേക്ക് മാറിയിരുന്നു
വീടുകളും കടകളും അടക്കം വിലങ്ങാടിന് മാത്രം നഷ്ടം നൂറിലേറെ കെട്ടിടങ്ങളാണ്.
കെട്ടിടവശിഷ്ടങ്ങൾക്ക് മുകളിലാണ് ഈ പാറക്കല്ലുകൾ നിരന്നു കിടക്കുന്നത്. ഭീമാകാരമായ കല്ലുകൾ വീടുകൾക്ക് നേരെ പാഞ്ഞെടുത്തപ്പോൾ വിലങ്ങാട് നിവാസികളുടെ സ്വപ്നതുല്യമായി ജീവിച്ച വീടുകൾ മണ്ണോണ്ടടിഞ്ഞു നേരത്തെയുള്ള മുന്നറിയിപ്പു മൂലം വീടുകളിൽ നിന്ന് മാറിയതുകൊണ്ട് മാത്രം നൂറിലേറെ ജീവനുകൾ ഇന്നും ജീവിക്കുന്നു. ഉരുൾപൊട്ടി എത്തിയ കണ്ണീരായിരുന്നു ഓർത്തെടുക്കാൻ പറ്റാത്ത നഷ്ടമാണ് വിലങ്ങാടക്കാർക്ക് ആ രാത്രി അന്നോ രണ്ടോ തവണയല്ല 9 തവണയാണ്
വിലങ്ങാട് എന്ന ഗ്രാമത്തെ ഉരുൾ എടുത്തത് . ഭീമാകാരമായ കല്ലുകൾ വന്നു ഇല്ലായ്മയിൽ ആയ കെട്ടിടങ്ങൾ. ചളിയും മണ്ണും നിറഞ്ഞ കെട്ടിടങ്ങൾ തകർന്ന വാഹനങ്ങൾ വഴിമാറി ഒഴുകുന്ന നദി ഇതൊക്കെയാണ് ആ പ്രകൃതി അനുഗ്രഹിച്ച ഗ്രാമത്തിന്റെ ഇപ്പോഴത്തെ ഇപ്പോൾ കാഴ്ചകൾ.
അവിടെ ഉള്ള ഓരോ മനുഷ്യനും തന്റെ വീട് ഉണ്ടായിരുന്ന സ്ഥലത്തേക്ക് നോക്കി കരയുന്ന കാഴ്ചകൾ വിലങ്ങാട് കാണാൻ സാധിക്കുന്നു മണ്ണും മഴയും ചേർന്ന് വിലങ്ങാടിനെ ഇല്ലാതാക്കിയപ്പോൾ എല്ലാം നഷ്ടപ്പെട്ട് ഒന്നും ചെയ്യാനാകാതെ വിറങ്ങലിച്ചു നിൽക്കുകയാണ് ഇവിടെയുള്ള ജനങ്ങൾ. പ്രദേശത്തെ 26 വീടും പള്ളികൾ കടകൾ എന്നിവ നഷ്ടമായ മനുഷ്യർ ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ ക്യാമ്പുകളിൽ കഴിയുകയാണ്. സ്വപ്നതുല്യമായ ഉണ്ടാക്കിയ വീടുകൾളുടെ അവശിഷ്ടങ്ങൾ മാത്രം കണ്ടു തിരിച്ചു പോവുകയാണ് ആ വീട്ടിൽ താമസിച്ചിരുന്ന ആളുകൾ.
ഇതുവരെ ഈ നാട് കണ്ടതിൽ ഏറ്റവും വലിയ ദുരന്തമാണെന്ന് നാട്ടുകാർപറയുന്നു. ഉരുൾ എടുത്തു പോയത് വെറും കെട്ടിടങ്ങളിൽ മാത്രമല്ല ആ നാടിന്റെ ഹൃദയത്തെ കൂടിയാണ് ജീവിതം എവിടെ തുടങ്ങണമെന്ന ചോദ്യം മാത്രമാണ് ഓരോ മുഖത്തും കാണാൻ സാധിക്കുന്നു. എല്ലാ മനുഷ്യരുടെയും കണ്ണിലേക്ക് നോക്കുബോൾ നിസ്സഹായതയുടെ കണ്ണുനീർ മാത്രമാണ് ബാക്കി.
Watch the Exclusive Report