26 മണിക്കൂർ തുടർച്ചയായി ഇസ്തിരിയിട്ട് കഴിഞ്ഞ വാരം ഗിന്നസ് അവാർഡ് സ്വന്തമാക്കിയ ചെന്നൈ സ്വദേശി ഡാനിയൽ സൂര്യ ഈ മാസം 25 മുതൽ മറ്റൊരു ഗിന്നസ് റെക്കോർഡിന് തുടക്കമിട്ടിരിക്കുകയായിരുന്നു. ഏഴായിരത്തിലധികം തുണികൾ അഞ്ച് ദിവസം കൊണ്ട് തുടർച്ചയായി ഇസ്തിരിയിട്ടുകൊണ്ടാണ് സൂര്യ രണ്ടാമതൊരു ഗിന്നസ് റെക്കോർഡും സ്വന്തമാക്കിയത്. ഇംഗ്ലണ്ട് സ്വദേശിയായ ഗരേത്ത് സാൻഡേഴ്സന്റെ 100 മണിക്കൂർ ഗിന്നസ് റെക്കോർഡ് ആണ് സൂര്യ 26 മണിക്കുർ കൊണ്ട് ഇസ്തിരിയിട്ടെടുത്തത്. ഈ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ഓഗസ്റ്റ് 30-ന് സംഘടിപ്പിച്ച ചടങ്ങിൽ സംവിധായകൻ കെ എസ് രവികുമാർ സന്നിഹിതനായിരുന്നു. അദ്ദേഹം പറയുന്നു, “ജുവലറികൾ ഉൽഘാടനം ചെയ്യാൻ പോകുന്നതിനേക്കാൾ എന്തു കൊണ്ടും പ്രചോദനം നൽകുന്നതാണ് ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നത്. അഞ്ചു ദിവസം തുടർച്ചയായി പ്രവർത്തിച്ച് റെക്കോർഡ് സൃഷ്ടിക്കുക എന്ന ആവേശവും അതോടൊപ്പം നേത്രദാനം എന്ന മഹത്തായ ആശയവും പ്രചരിപ്പിച്ച സൂര്യയുടെ ദൃഢവിശ്വാസവും മനസ്സും ആണ് അദ്ദേഹത്തെ ഈ യജ്ഞം വിജയിക്കാൻ സഹായിച്ചത്.”
Latest Articles
സിനിമാ മേഖലയിൽ ഇടക്കാല പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യൂസിസി
കൊച്ചി: മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ സിനിമാ പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്ന ആവശ്യവുമായി വുമൺ ഇൻ സിനിമാ കലക്റ്റീവ് (wcc). സർക്കാർ നിയമം രൂപീകരിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നാണ് ഹർജിയിലെ...
Popular News
ബംഗാളി നടിയുടെ പരാതി: രഞ്ജിത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു; കേസിൽ 36 സാക്ഷികൾ
കൊച്ചി ∙ സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഉണ്ടായ വെളിപ്പെടുത്തലുകളിൽ ഏറ്റവുമാദ്യം റജിസ്റ്റർ ചെയ്ത...
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് ഇനി മുതൽ സൗജന്യമല്ല; നിരക്ക് ഏർപ്പെടുത്തി
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തി. നേരത്തെ സൗജന്യമായിരുന്നതാണ് ഇപ്പോൾ 10രൂപ നിരക്ക് ഏർപ്പെടുത്തിയത്. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. പ്രതിപക്ഷം വിയോജിപ്പ് പ്രകടപ്പിച്ചു. ബിപിഎൽ വിഭാഗത്തിന്...
സിനിമാ മേഖലയിൽ ഇടക്കാല പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യൂസിസി
കൊച്ചി: മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ സിനിമാ പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്ന ആവശ്യവുമായി വുമൺ ഇൻ സിനിമാ കലക്റ്റീവ് (wcc). സർക്കാർ നിയമം രൂപീകരിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നാണ് ഹർജിയിലെ...
‘പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാൻ’; എം സ്വരാജ്
വയനാട് പുനരധിവാസത്തിലെ കേന്ദ്ര സമീപനം, പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എം സ്വരാജ്. പ്രധാനമന്ത്രി കേരളത്തിൽ വന്നത് മൃതശരീരങ്ങൾ കണ്ട് ആസ്വദിക്കാൻ. കൂട്ടക്കൊലയുടെ ഭൂതകാല സ്മരണയെന്നോണമാണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്ന് എം സ്വരാജ്...
നെതന്യാഹുവിനും ഹമാസ് നേതാവിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്
ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി)...