ഏഷ്യയില്‍ ആദ്യമായി ഒരു മലയാളിയുടെ കമ്പനിയിലേക്ക് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ 332കോടി രൂപ നിക്ഷിപ്പിക്കാന് ഒരുങ്ങുന്നു. മലയാളിയായ ബൈജു രവീന്ദ്രനാണ് ആ ഭാഗ്യവാന് . ബൈജു രവീന്ദ്രന്റെ ബൈജു ക്ലാസ്സസ് എന്ന വിദ്യാഭ്യാസ സംബന്ധിയായ ആപ്പിലാണ് സുക്കര്‍ബര്‍ഗ് 332 കോടി രൂപ നിക്ഷേപിക്കുന്നത്.
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗിന്റെയും ഭാര്യ ചാന് സുക്കര്‍ബര്‍ഗിന്റെയും ഉടമസ്ഥതയിലുള്ള സിഎസ്ഐ ഇനിഷ്യേറ്റീവ് ഏഷ്യയില്‍ ആദ്യമായി നിക്ഷേപത്തിനൊരുങ്ങുന്നു.ബൈജു’സ് ആപ്പ് ഇതിനോടകം തന്നെ ലോകമെമ്പാടും വിദ്യര്‍ത്ഥികളുടെ ഇഷ്ടം പിടിച്ചുപറ്റി കഴിഞ്ഞതാണ് .നിലവില്‍1.6 ലക്ഷം വിദ്യാര്‍ത്ഥികള്‍ ബൈജു’സ് ആപ്പില്‍ പഠിക്കുന്നുണ്ട്. നിലവില്‍ 500 മില്യണ്‍ ഡോളറിന്റെ നിക്ഷേപം ബൈജു’സ് ആപ്പില്‍ ഇപ്പോള്‍ ലഭ്യമായിട്ടുണ്ടെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.
2011ലാണ് ബൈജു രവീന്ദ്രന് ആദ്യമായി തന്റെ ക്ലാസ്സ് ഇന്റര്‍നെറ്റ് വഴി ആരംഭിക്കുന്നത്. ഇപ്പോള്‍ 1200 ടൗണുകളില്‍ ഉപഭോക്താക്കളുണ്ട് ആപ്പിന്.കണ്ണൂര്‍ അഴിക്കോട് സ്വദേശിയാണ് ബൈജു .