“പാടാൻ കഴിയില്ലെന്നല്ല, പക്ഷേ ഇനി പാടാൻ ഞാൻ ഇല്ല,” തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകി ഇത് പറയുമ്പോൾ ഏതാണ്ട് 60 വർഷത്തോളം സിനിമയിൽ അലിഞ്ഞു ചേർന്ന ആ മധുര സ്വരത്തിൽ ഒരു ഇടർച്ച. 1957-ൽ തമിഴിലും മലയാളത്തിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ച് 48,000-ത്തിലധികം ഗാനങ്ങൾ പാടിയ ജാനികയുടെ അവസാന ഗാനം മലയാളത്തിലാകുന്നത് യാദൃച്ഛികതയാകാം. “അതെ, അത് യാദൃച്ഛികമായി സംഭവിച്ചതാണ്. ഞാൻ മനസ്സിൽ ഈ തീരുമാനം എടുത്തിരിക്കുമ്പോൾ എന്നെ തേടി വന്ന അവസാന ഗാനം ആ താരാട്ടു പാട്ടാകട്ടെ എന്ന് ഞാനും കരുതി,” ജാനകി പറയുന്നു. അനൂപ് മേനോനും മീരാ ജാസ്മിനും അഭിനയിക്കുന്ന 10 കൽപനകൾ എന്ന ചിത്രത്തിലെ ഒരു താരാട്ട് പാട്ടോടു കൂടിയാണ് ജാനകി ഗാനരംഗത്തു നിന്നും വിടപറയുന്നത്. “ഇതായിരിക്കും എന്റെ അവസാന ഗാനം. ഇനി ഞാൻ റെക്കോർഡിങ്ങിലോ പൊതുവേദികളിലോ പാടില്ല,” ജാനകി പറഞ്ഞു. നാല് ദേശീയ അവാർഡുകളും 32 സംസ്ഥാന അവാർഡുകളും സ്വന്തമാക്കിയ ജാനകി 2013-ൽ രാഷ്ട്രം നൽകിയ പത്മഭൂഷൻ “വൈകിപ്പോയി” എന്നു പറഞ്ഞ് നിരസിക്കുകയുണ്ടായി. രാഷ്ട്രം പ്രഗത്ഭയായ ഒരു കലാകാരിയോട് കാട്ടിയ അനാദരവ് തന്നെയായിരുന്നു അത്. “എനിക്ക് പ്രായമായി. നിരവധി ഭാഷകളിൽ ഞാൻ പാടുകയും ചെയ്തു. ഇനി എനിക്ക് വിശ്രമം വേണം. പുതിയവർ കടന്നു വരട്ടെ,” 78-ആം വയസ്സിൽ ജാനകി ഇതു പറയുമ്പോൾ സംഗീതലോകത്തിന് അതൊരു വിടവാങ്ങൽ പ്രഖ്യാനമായി ഉൾക്കൊള്ളാൻ കഴിയുന്നില്ല.
Latest Articles
ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ചു
ദക്ഷിണ കൊറിയ ഇന്ന് പട്ടാള നിയമം പ്രഖ്യാപിച്ചു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ പാർലമെൻ്റ് നിയന്ത്രിക്കുന്നുവെന്നും ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാരിനെ സ്തംഭിപ്പിച്ചുവെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ്...
Popular News
അന്റാർട്ടിക്ക ഇനി അധിക കാലമൊന്നും കാണില്ല! മുന്നറിയിപ്പുമായി ഗവേഷകർ
കാലാവസ്ഥാ വ്യതിയാനം ഇതേ രീതിയിൽ തുടരുകയാണെങ്കിൽ അധികം വൈകാതെ അന്റാർട്ടിക്ക അപ്രത്യക്ഷമാകുമെന്ന മുന്നറിയിപ്പുമായി ഗവേഷകർ. ഓസ്ട്രേലിയയിൽ നടന്ന ഓസ്ട്രേലിയൻ അന്റാർട്ടിക് റിസർച്ച് കോൺഫറൻസിലാണ് ഇക്കാര്യം ചർച്ചയായത്.
യുക്രൈന് യുദ്ധം തുടങ്ങിയതുമുതല്‍ പുടിന്റെ രഹസ്യപുത്രി പാരിസില്‍ ഒളിച്ച് ജീവിക്കുന്നു? പാരിസില്‍ ഡിജെയെന്നും റിപ്പോര്‍ട്ട്
റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ രഹസ്യ പുത്രിയെന്ന് കരുതപ്പെടുന്ന പെണ്‍കുട്ടി യുക്രൈന് യുദ്ധം തുടങ്ങിയതുമുതല്‍ പാരിസില്‍ ആരുമറിയാതെ താമസിക്കുകയാണെന്ന് റിപ്പോര്‍ട്ട്. പാരിസില്‍ ഇവര്‍ ഒരു ഡിജെയായി ജോലി നോക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്....
ആസ്മ രോഗികൾക്ക് നൽകുന്ന MONTELUKAST ഗുളിക തലച്ചോറിനെ ബാധിക്കുന്നുവെന്ന് പഠനം
ആസ്മ, തുമ്മൽ, ജലദോഷം തുടങ്ങിയ അസുഖങ്ങൾക്ക് ഡോക്ടർമാർ മിക്കപ്പോഴും കുറിച്ചു തരുന്ന MONTELUKAST ഗുളികകൾ ചില രോഗികളിൽ ഗുരുതരമായ മാനസിക പ്രശ്ങ്ങളും ആത്മഹത്യാപ്രേരണയും ഉണ്ടാക്കുന്നുവെന്ന് അമേരിക്കൻ ഗവേഷകർ കണ്ടെത്തിയതായി റോയിട്ടേഴ്സ്...
കര തൊട്ട് ഫിൻജാൽ; ചെന്നൈ വിമാനത്താവളം അടച്ചു, നൂറിലേറെ വിമാനങ്ങൾ റദ്ദാക്കി, 19 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു
ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ടു. ചെന്നൈയിൽ റദ്ദാക്കിയത് നൂറിലേറെ വിമാനങ്ങൾ. 19 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല. നാളെ പുലർച്ചെ 4 വരെ അടച്ചിടുമെന്ന് അധികൃതർ...
അഭിഷേകും ഐശ്വര്യയും വിവാഹമോചിതരാകുന്നുവെന്ന് പ്രചരണം; പ്രതികരണവുമായി അമിതാഭ് ബച്ചന്
ബോളിവുഡിലെ താരജോഡികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ്യും വിവാഹമോചിതരാകാന്‍ ഒരുങ്ങുകയാണെന്ന് ഏറെക്കാലമായി പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ അഭിഷേക് ബച്ചനോ ഐശ്വര്യ റായിയോ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം അമിതാഭ്...