ഭീകരസംഘടനയായ ഐ എസ് കേട്ടാല്‍ ഞെട്ടുന്ന ഒരു വനിതയുണ്ട് ലോകത്ത്. ഒരു പക്ഷേ ഐഎസ് ഭയക്കുന്ന ഏക വനിതയും ഇവരായിരിക്കും. ഇറാഖി വനിതയായ വഹീദ മുഹമ്മദ് അല്‍ ജുമൈലിയാണ് അവരുടെ പേടി സ്വപ്നം.കാരണം പതിനെട്ട് ഐഎസുകാരെയാണ് ഈ വനിത കൊന്നൊടുക്കിയത്.
ഇറാഖില്‍ നിന്ന് ഐ എസ് ഭീകരരെ യുഎസ് സൈന്യത്തോടൊപ്പം ചേര്‍ന്നാണ് വഹീദയുടെ സൈന്യവും ഐഎസിനെതിരെ പോരാടുന്നത്.
70 പുരുഷന്മാരടങ്ങുന്നതാണ് ഈ മുപ്പതിയൊമ്പതുകാരിയുടെ സേന.
സ്വന്തം ഭര്‍ത്താവിനേയും അച്ഛനേയും മൂന്നു സഹോദരന്മാരേയും ഐഎസ് ഭീകരര്‍ വധിച്ചതിനെ തുടര്‍ന്നാണ് ഈ വ്യത്യസ്ത സമര മുഖത്തേയ്ക്ക് വഹീദ എത്തിയത്.2004ല്‍ ആയിരുന്നു അത് . ഉം ഹനാദി എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഐഎസിന്റെ ബ്ലാക്ക് ലിസ്റ്റില്‍ ഒന്നാം പേരുകാരിയാണിവര്. ആറ് തവണയാണ് വഹീദയ്ക്കെതിരെ ഐഎസ് ആക്രമണം നടത്തിയത്. ചില ആക്രമണത്തില്‍ മാരകമായി പരിക്കേല്‍കുകയും ചെയ്തു. എന്നാല്‍ ഈ ഭീഷണി കൊണ്ടൊന്നും തന്നെ പിന്തിരിപ്പിക്കാന് കഴിയില്ലെന്നാണ് വഹീദ പറയുന്നത്.