രണ്ടു പതിറ്റാണ്ടിന് ശേഷം ബുക്കര്‍ പുരസ്‌കാര ജേതാവ് അരുന്ധതി റോയിയുടെ പുതിയ നോവല്‍ ‘ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ്’ വരുന്നു. അടുത്ത വര്‍ഷം ജൂണില്‍ പുസ്തകം പുറത്തിറങ്ങും.ആദ്യ നോവലിനു ശേഷം പൂര്‍ണ്ണമായും നോണ്‍ ഫിക്ഷന്‍ എഴുത്തുകളിലാണ് അരുന്ധതി റോയി ശ്രദ്ധേ കേന്ദ്രീകരിച്ചത്.യു.കെയിലെ ഹാമിഷ് ഹാമില്‍റ്റന്‍, പെന്‍ഗ്വിന്‍ ഇന്ത്യ എന്നിവരാണ് പ്രസാധകര്‍.
‘ദ മിനിസറ്ററി ഓഫ് അട്‌മോസ്റ്റ് ഹാപ്പിനെസിലെ ഭ്രാന്ത ആത്മാവുകള്‍ക്ക് പുറത്തേക്കുള്ള വഴി കണ്ടെത്തിയിരിക്കുന്നു. എന്റെ പ്രസാധകരെ കണ്ടെത്തിയിരിക്കുന്നു.’ അരുന്ധതി റോയ് പറഞ്ഞു. 997ല്‍ ബുക്കര്‍ സമ്മാനം നേടിയ ‘ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്’ അരുന്ധതിയുടെ ആദ്യ നോവല്‍. ഇതിന് ശേഷം 20 വര്‍ഷം പിന്നിടുമ്പോഴാണ് അരുന്ധതിയുടെ പുതിയ നോവല്‍.