ഇന്ത്യയിലെ ആദ്യ ആത്മീയ തീം പാർക്കായ ‘ദേവലോകം’ ലോകപ്രസിദ്ധ ക്ഷേത്ര നഗരമായ തിരുപ്പതിയുടെ മലയടിവാരത്തിൽ ഒരുങ്ങുകയാണ്. ഒരു ദിവസം ഏകദേശം 75,000 പേർ ദർശനത്തിനെത്തുന്ന തിരുപ്പതിയേക്കാൾ ‘ആത്മീയ ടൂറിസത്തിന്’ മികച്ചൊരിടം ഇല്ലെന്ന തിരിച്ചറിവിലാണ് 750 കോടി രൂപ മുതൽ മുടക്കിൽ വൈഷ്ണവി വെർസറ്റൈൽ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ആന്ധ്രപ്രദേശ് വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ഈ ആത്മീയ പാർക്കിന്റെ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. ഇന്ത്യൻ പുരാണങ്ങളുടെ യൂണിവേഴ്സൽ സ്റ്റുഡിയോ ആകും ദേവലോകം എന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം. ഇന്ത്യൻ പുരാണങ്ങൾക്ക് ഒരു തീം പാർക്കിലൂടെ അതാതു ഭാഷകളിൽ ജീവൻ നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പൗരാണികതയോടൊപ്പം സാങ്കേതികത കൂടിച്ചേരുമ്പോൾ അത് സന്ദർശകർക്ക് ആത്മീയതയുടെ ഉണർവും ആവേശവും പ്രദാനം ചെയ്യുമെന്നും അങ്ങനെ ഈ തീം പാർക്ക് ആത്മീയതയുടെ പുതിയ കേന്ദ്രം കൂടിയാകുമെന്നും ഇവർ പറയുന്നു. 2018 ദസറയോടെ പാർക്ക് ‘ഭക്തർക്കും’ സന്ദർശകർക്കും തുറന്നു കൊടുക്കാമെന്ന പ്രതീക്ഷയിലാണ് ഇവർ.
Latest Articles
‘സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചു’; ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിദ്യാർത്ഥി
‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്.
Popular News
കീർത്തി സുരേഷ് വിവാഹിതയാകുന്നു, വരൻ ബാല്യകാല സുഹൃത്ത്
തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ആണ് വരനെന്നാണ് സൂചന. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല, 30 വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, സ്വകാര്യതയെ മാനിച്ചതിന് നന്ദി; എആര്‍ റഹ്മാൻ
എആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും കഴിഞ്ഞ 29 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന വാർത്ത ഒട്ടും വിശ്വസിക്കാൻ ആവാതെയാണ് ആരാധർ സ്വീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇരുവരും വിവാഹമോചിതരാകാന്‍...
സിനിമാ മേഖലയിൽ ഇടക്കാല പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യൂസിസി
കൊച്ചി: മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ സിനിമാ പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്ന ആവശ്യവുമായി വുമൺ ഇൻ സിനിമാ കലക്റ്റീവ് (wcc). സർക്കാർ നിയമം രൂപീകരിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നാണ് ഹർജിയിലെ...
പന്തുതട്ടാൻ മെസി എത്തും: സൗഹൃദ മത്സരം 2025ൽ, സ്ഥിരീകരിച്ച് മന്ത്രി
2025 ൽ നടക്കുന്ന സൗഹൃദ മത്സരത്തിനായി ലയണൽ മെസി അടക്കമുള്ള ടീം കേരളത്തിൽ എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്പെയിനിൽ പോയിരുന്നു എന്നും...
നെതന്യാഹുവിനും ഹമാസ് നേതാവിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്
ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി)...