സ്മാര്‍ട്ട്ഫോണ്‍ ബാറ്ററി പുറന്തള്ളുന്നത് നൂറിലധികം വിഷവാതകങ്ങള്‍ ആണെന്ന് അറിയാമോ ?

0

നിങ്ങള്‍ സ്മാര്‍ട്ട്‌ ഫോണ്‍ ഉപഭോതാവാണോ? എങ്കില്‍ നിങ്ങളുടെ കൈയ്യില്‍ ഇരിക്കുന്ന സ്മാര്‍ട്ട്‌ ഫോണ്‍ പുറംതള്ളുന്നത് നൂറില്‍പ്പരം വിഷവാതകങ്ങള്‍ ആണെന്ന് അറിയാമോ?

ബ്രിട്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍.ബി.സി ഡിഫന്‍സ്, ചൈനയിലെ സിങ്ഹ്വ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകറുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ആണ് ഈ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌.ലിഥിയം അയണ്‍ ബാറ്ററികളാണ് പ്രധാനമായും ഫോണുകളില്‍ ഉപയോഗിക്കുന്നത്. ചര്‍മത്തിനും കണ്ണുകള്‍ക്കും ശ്വസനേന്ദ്രിയങ്ങള്‍ക്കും അലര്‍ജിക്കും മറ്റ് രോഗങ്ങള്‍ക്കും കാരണമാക്കും എന്ന് മാത്രമല്ല, പരിസ്ഥിതിക്കും ഏറെ ഹാനികരമായ കാര്‍ബണ്‍ മോണോക്‌സൈഡ് ഉള്‍പ്പെടെയുള്ള നൂറുകണക്കിന് വിഷവാതകങ്ങളാണ് ഇത്തരം ബാറ്ററികളില്‍ നിന്നും പുറന്തള്ളുന്നുവെന്നാണ്‌ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

ബാറ്ററിയില്‍ ചാര്‍ജ് കൂടുന്നതിനനുസരിച്ച് പുറന്തള്ളുന്ന വിഷവാതകങ്ങളുടെ അളവും വര്‍ദ്ധിക്കും. ബാറ്ററി ചൂടാകുന്നതും നിലവാരമില്ലാത്ത ചാര്‍ജറുകള്‍ ഉപയോഗിക്കുന്നതുമെല്ലാം അപകടമാണെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു.അമ്പതു ശതമാനം ചാര്‍ജ്ജുള്ള ഫോണിനേക്കാള്‍ മുഴുവന്‍ ചാര്‍ജ് ചെയ്യപ്പെട്ട ബാറ്ററി പതിന്മടങ്ങ് കൂടുതല്‍ വിഷവാതകം പുറത്തുവിടുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത് .