മെല്‍ബണ്‍: – ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും മെല്‍ബണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ക്ലേയ്റ്റണ്‍ സൗത്തില്‍ പണികഴിപ്പിച്ചിട്ടുള്ള സെന്റ് ഗ്രിഗോറിയോസ് ചാപ്പലിന്റെ കാവല്‍ പിതാവുമായിരിക്കുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ 114- ാ മത് ഓര്‍മ്മപെരുന്നാള്‍ സഭയാകമാനം കൊണ്ടാടുന്നതിന്റെ ഭാഗമായി മെല്‍ബണിലും നവംബര്‍ 5 ശനിയാഴ്ചയും 6 ന് ഞായറാഴ്ചയും വളരെ വിപുലമായ തോതില്‍ ആഘോഷിക്കും. തിരുന്നാളിന്റെ കൊടിയേറ്റ് കര്‍മ്മം ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം വികാരി റവ.ഫാ. പ്രദീപ് പൊന്നച്ചന് നിര്‍വ്വഹിച്ചു. ശനിയാഴ്ച വൈകീട്ട് 6.30 ന് നടക്കുന്ന സന്ധ്യാനമസ്കാരത്തെ തുടര്‍ന്ന് ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളി വികാരി റവ.ഫാ. വര്‍ഗീസ് ചെറിയാന് വചനപ്രഘോഷണം നടത്തും. തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണം, ആശീര്‍വ്വാദം, കൈമുത്തല്‍, നേര്‍ച്ച, തുടര്‍ന്ന് ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്കാരവും 8.45 ന് വിശുദ്ധ കുര്‍ബ്ബാനയുംപള്ളിക്ക് ചുറ്റിയുള്ള പ്രദക്ഷിണവും ആശീര്‍വാദവും നടക്കും. തുടര്‍ന്ന് നേര്‍ച്ചയായി പഴവും നെയ്യപ്പവും വിശ്വാസികള്‍ക്ക് നല്‍കും 11.30 ന് വഴിപാടര്‍പ്പിക്കുന്ന സാധനങ്ങളുടെ ലേലവും ഒരു മണിക്ക് നേര്‍ച്ചസദ്യ വിളമ്പും കഴിയുന്നതോടെ പെരുന്നാളുകളുടെ ചടങ്ങുകള്‍ പര്യവസാനിക്കും. ഈ വര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് റവ.ഫാ. പ്രദീപ് പൊന്നച്ചന്, അസിസ്റ്റന്റ് വികാരി റവ.ഫാ. സജു ഉണ്ണൂണ്ണി, ട്രസ്റ്റി എം.സി. ജേക്കബ്ബ്, സെക്രട്ടറി ജി ബിന്‍ മാത്യൂ, മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ മറ്റ് സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Latest Articles
ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ചു
ദക്ഷിണ കൊറിയ ഇന്ന് പട്ടാള നിയമം പ്രഖ്യാപിച്ചു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ പാർലമെൻ്റ് നിയന്ത്രിക്കുന്നുവെന്നും ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാരിനെ സ്തംഭിപ്പിച്ചുവെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ്...
Popular News
കര തൊട്ട് ഫിൻജാൽ; ചെന്നൈ വിമാനത്താവളം അടച്ചു, നൂറിലേറെ വിമാനങ്ങൾ റദ്ദാക്കി, 19 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു
ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ടു. ചെന്നൈയിൽ റദ്ദാക്കിയത് നൂറിലേറെ വിമാനങ്ങൾ. 19 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല. നാളെ പുലർച്ചെ 4 വരെ അടച്ചിടുമെന്ന് അധികൃതർ...
യാത്രക്കാർക്ക് സന്തോഷ വാർത്ത; പുതിയ സർവീസ് തുടങ്ങാൻ ഇൻഡിഗോ, എല്ലാ ദിവസവും കോഴിക്കോട് നിന്ന് അബുദാബിയിലേക്ക്
കരിപ്പൂര്‍: കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുന്നു. എല്ലാ ദിവസവും സര്‍വീസുകള്‍ ഉണ്ടാകും.
ഈ മാസം 20 മുതലാണ് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുക. രാത്രി...
‘പുഷ്പ 2വിൽ ഒരു ഗാനം മലയാളത്തിലായിരിക്കും, ഇത് കേരളത്തോടുള്ള എന്റെ നന്ദി’; അല്ലു അർജുൻ
പുഷ്പ 2വിന്റെ കേരളാ പ്രമോഷന് മല്ലു അര്ജുന് ആരാധകര്‍ ആഘോഷമാക്കിയ ദിവസമായിരുന്നു ഇന്നലെ. ഇന്നലെ കേരളത്തിലെത്തിയ അല്ലു അര്ജുന് അതിഗംഭീര സ്വീകരണമാണ് അണിയറ പ്രവര്‍ത്തരും ആരാധകരും ഒരുക്കിയത്. പരിപാടിയില്‍ വെച്ച്...
ആസ്മ രോഗികൾക്ക് നൽകുന്ന MONTELUKAST ഗുളിക തലച്ചോറിനെ ബാധിക്കുന്നുവെന്ന് പഠനം
ആസ്മ, തുമ്മൽ, ജലദോഷം തുടങ്ങിയ അസുഖങ്ങൾക്ക് ഡോക്ടർമാർ മിക്കപ്പോഴും കുറിച്ചു തരുന്ന MONTELUKAST ഗുളികകൾ ചില രോഗികളിൽ ഗുരുതരമായ മാനസിക പ്രശ്ങ്ങളും ആത്മഹത്യാപ്രേരണയും ഉണ്ടാക്കുന്നുവെന്ന് അമേരിക്കൻ ഗവേഷകർ കണ്ടെത്തിയതായി റോയിട്ടേഴ്സ്...
പിവി സിന്ധു വിവാഹിതയാകുന്നു; വരന് ഹൈദരാബാദിലെ വ്യവസായി
ഇന്ത്യന്‍ വനിത ബാഡ്മിന്റണ്‍ താരം പിവി സിന്ധു വിവാഹിതയാകുന്നു. ഡിസംബര്‍ 22ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഹൈദരാബാദ് വ്യവസായി വെങ്കട ദത്ത സായി ആണ് വരന്. പോസിഡെക്സ്...