സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാലയില്‍ (NUS) നിന്നുള്ള റിസര്‍ച്ച് സംഘം സ്തനാര്‍ബുദ കോശങ്ങള്‍ കൂടുതല്‍ വഷളാക്കുന്ന പ്രേരകശക്തിയെ കണ്ടെത്തി.
സിംഗപ്പൂര്‍ മലയാളിയായ ശാസ്ത്രഞ്ജന്‍ അലന്‍ പ്രേം കുമാര്‍ നയിക്കുന്ന റിസര്‍ച്ച് സംഘമാണ് പ്രേരകശക്തിയായ എന്‍സൈം മാംഗനീസ് സൂപ്പറോക്സൈഡ് ഡിസ്മുറ്റെസ് അഥവാ MnSOD വേര്‍തിരിച്ചെടുത്തത്. ഈ കണ്ടുപിടുത്തം സ്തനാര്‍ബുദ ചികിത്സാ സാധ്യതകളുടെ വികസനത്തിന് തുറന്ന അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് കരുതപ്പെടുന്നു.
രണ്ടാംഘട്ടത്തിലുള്ള ട്യുമറുകളുടെ രൂപീകരണത്തിനും സ്തനാര്‍ബുദ സെല്ലുകള്‍ കൂടുതല്‍ വഷളാക്കുന്നതും MnSOD ആണെന്നാണ് കണ്ടെത്തിയത്.
ട്രിപ്പിള്‍ നെഗറ്റീവ് വിഭാഗത്തിലുള്ള സ്തനാര്‍ബുദ രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ MnSOD യുടെ പ്രവര്‍ത്തങ്ങള്‍ നിരോധിച്ചപ്പോള്‍, സ്തനാര്‍ബുദ സെല്ലുകള്‍ വഷളാകുന്നത് തടയാനും, കീമോതെറാപ്പിയുമായി അവ പ്രതിപ്രവര്‍ത്തിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞെന്ന് ഡോ. അലന്‍ പ്രേം കുമാര്‍ പറഞ്ഞു.
The study by Dr Alan Prem Kumar and team from the Cancer Science Institute of Singapore (CSI Singapore) at NUS has identified a trigger that makes breast cancer cells more aggressive. As per the study, scientists isolated the enzyme manganese superoxide dismutase (MnSOD) , as the culprit behind invasive behavior. The study’s authors say the findings open opportunities for the potential development of new breast cancer treatments. MnSOD was found to have a central role in breast cancer cell aggression, including the formation of secondary tumors