ഒരു വിവാഹം നടത്തുന്നതിന്റെ ചിലവ് 500 കോടി! കേള്‍ക്കുന്നവര്‍ കേള്‍ക്കുന്നവര്‍ മൂക്കത്ത് വിരല്‍ വെയ്ക്കുന്നു .കര്‍ണാടക മുന്‍മന്ത്രിയും ഖനി വ്യവാസിയുമായ ഗലി ജനാര്‍ദ്ദന്‍ റെഡ്ഡി മകളുടെ വിവാഹത്തിനായി ചിലവഴിച്ച തുക കേട്ടാല്‍ ദിവസചിലവിനു നോട്ടുകള്‍ കിട്ടാതെ അലയുന്ന സാധാരണക്കാര്‍ക്ക് അത്ഭുതമാണ് ഉണ്ടാകുക .
ജനാര്‍ദ്ദറെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയുടെ ബ്രഹ്മാണ്ഡ വിവാഹമാണ് ആഡംബരകൊണ്ട് ജനശ്രദ്ധയാകര്‍ഷിച്ചത്. വീഡിയോയോട് കൂടിയ കല്യാണകത്ത് പുറത്തിറങ്ങിയത് മുതല്‍ ഈ വിവാഹം മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
500കോടിയില്‍ 17കോടി വേണ്ടിവന്നത് വധു അണിഞ്ഞിരുന്ന സാരിയ്ക്ക് വേണ്ടി മാത്രം !!പിന്നെ വധുവിനും വരനും കോടികള്‍ ചിലവാക്കി പുതുതായി പണികഴിപ്പിച്ച വീട് വേറെ. ജനാര്‍ദ്ദ റെഡ്ഡി തന്റെ മകളുടെ വിവാഹം എങ്ങനെയായിരിക്കുമെന്ന് കല്യാണക്കുറിയിലൂടെ തന്നെ ബോധ്യപ്പെടുത്തിയിരുന്നു. അഞ്ച്‌കോടിയാണ് എല്‍സിഡി ക്ഷണപത്രികയ്ക്കായി ചിലവാക്കിയത്.
ബെംഗളൂരുവിലെ പാലസ് റോഡിലെ 36ഏക്കറിലാണ് വിവാഹ പന്തല്‍ ഒരുങ്ങിയത്. കൊട്ടാര സദൃശ്യമായ വേദിയിലെ ഏഴുവാതിലുകള്‍ കടന്നാണ് വധൂവരന്മാര്‍ കല്യാണ മണ്ഡപത്തിലേക്ക് പ്രവേശിച്ചത്. വിജയ നഗരത്തിലെ സുവര്‍ണ്ണ കൊട്ടാരത്തിന്റെ മാതൃകയിലാണ് വേദി ഒരുങ്ങിയത്. ഇതിന് മാത്രമായി 150 കോടി ചെലവഴിച്ചു. പതിനഞ്ച് ഹെലിപാഡുകളാണ് വിവാഹവേദിയ്ക്കരികില്‍ പറന്നിറങ്ങുന്ന അതിഥികളെ കാത്തിരുന്നത്. രാഷ്ട്രിയ സിനിമാ മേഖലയിലുള്ളവരടക്കം 30,000പേരാണ് കല്യാണച്ചടങ്ങില്‍ പങ്കെടുത്തത്. വിവാഹം നടക്കുന്ന പന്തലിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളെല്ലാം വിവാഹത്തിനെത്തുന്ന അതിഥികള്‍ക്കായി ബുക്ക് ചെയ്തിരുന്നു. 3000 സെക്യൂരിറ്റി ജീവനക്കാരും അതിഥികളെ സ്വീകരിക്കാന്‍ 500 പേരെയും സജ്ജീകരിച്ചിരുന്നു. കല്യാണപ്പെണ്ണ് വിവാഹവേളയില്‍ അണിഞ്ഞ വസ്ത്രത്തിന് കോടികളാണ് ചിലവാക്കിയിരിക്കുന്നത്. ചടങ്ങില്‍ ബാഹ്മണി അണിഞ്ഞത് പതിനേഴ് കോടി രൂപയുടെയും പട്ട് സാരിയും തൊണ്ണൂറ് കോടി രൂപയുടെ ആഭരണങ്ങളുമാണെന്നാണ് പറയപ്പെടുന്നത്.
തന്റെ സ്വത്തുക്കള്‍ വിറ്റ പണം കൊണ്ടാണ് വിവാഹം നടത്തിയത്. ഏത് തരം അന്വേഷണം നേരിടാനും തയ്യാറാണെന്ന് ജനാര്‍ദ്ദന റെഡ്ഡി പ്രതികരിച്ചെങ്കിലും ആദായനികുതി വകുപ്പ് വിവാഹചടങ്ങുകള്‍ കര്‍ശനമായി നിരിക്ഷിച്ചിട്ടുണ്ട്.
https://youtu.be/PDWbcVwk6mk