അഭിജിത്ത് ബാനര്‍ജി, ഭാര്യ എസ്തര്‍ അടക്കം മൂന്നു പേര്‍ക്ക് സാമ്പത്തിക നൊബേല്‍

അഭിജിത്ത് ബാനര്‍ജി, ഭാര്യ എസ്തര്‍ അടക്കം മൂന്നു പേര്‍ക്ക് സാമ്പത്തിക നൊബേല്‍
thumb-nobel-jpg_710x400xt

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യന്‍ വംശജന്‍ അഭിജിത്ത് ബാനര്‍ജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക്. എസ്തര്‍ ഡഫ്‌ലോ, മൈക്കല്‍ ക്രീമര്‍ എന്നിവര്‍ക്കൊപ്പമാണ് അഭിജിത് ബാനര്‍ജി പുരസ്‌കാരം പങ്കിട്ടത്. അഭിജിത് ബാനര്‍ജിയുടെ ഭാര്യയാണ് എസ്തര്‍ ഡഫ്‌ലോ.

ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം. ഇവരുടെ ഗവേഷണങ്ങള്‍ ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തെ മുന്നോട്ടുനയിച്ചു. അവരുടെ പരീക്ഷണാധിഷ്ഠിത സമീപനം വികസന സാമ്പത്തിക ശാസ്ത്രത്തെ മാറ്റിമറിച്ചുവെന്നും നൊബേല്‍ കമ്മിറ്റി വിലയിരുത്തി

കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് വിനായക്  ബാനര്‍ജി അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. നിലവില്‍ മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രൊഫസറാണ്. കൊല്‍ക്കത്ത, ജെ.എന്‍.യു, ഹാര്‍വാര്‍ഡ് എന്നീ സര്‍വകലാശാലകളില്‍ നിന്ന് വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 1988-ല്‍ അദ്ദേഹം പി.എച്ച്.ഡി നേടി.

രണ്ടാം തവണയാണ് സാമ്പത്തിക നൊബേലില്‍ ഇന്ത്യന്‍ സാന്നിധ്യം. നേരത്തെ ഇന്ത്യക്കാരനായ അമര്‍ത്യാസെന്നിനും പുരസ്കാരം ലഭിച്ചിരുന്നു. എസ്തര്‍ ഡഫ്‌ലോ ഫ്രാന്‍സുകാരിയും മൈക്കല്‍ ക്രെമര്‍ യുഎസ് സ്വദേശിയുമാണ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ