ബൂസ്റ്റർ ഡോസ്എടുക്കാത്തവർക്ക് അബുദാബിയിലേക്കു പ്രവേശനമില്ല

Share

അബുദാബി∙ ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് അബുദാബിയിലേക്കു പ്രവേശനമില്ല. വാക്സീനും ബൂസ്റ്റർ ഡോസും എടുത്ത് അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസ് കാണിച്ചാൽ മാത്രമേ റോഡ് മാർഗം തലസ്ഥാനത്തേക്കു പ്രവേശിക്കാൻ അനുമതി ലഭിക്കൂ. രണ്ടാമത്തെ ഡോസ് വാക്സീൻ എടുത്ത് 6 മാസം പിന്നിട്ടവരാണ് ബൂസ്റ്റർ ഡോസ് എടുക്കേണ്ടത്.

2 ഡോസ് സിനോഫാം എടുത്തവർ ബൂസ്റ്ററായി ഒരു ഡോസ് ഫൈസർ എടുത്താലും ഗ്രീൻപാസ് ലഭിക്കും. എന്നാൽ ഇവർ 6 മാസത്തിനുശേഷം ഒരു ഡോസ് ഫൈസർ കൂടി എടുക്കണം. 2 ഡോസ് ഫൈസർ എടുത്തവർക്കും ബൂസ്റ്റർ ഡോസ് നിർബന്ധമാണ്.

ഒരിക്കൽ പിസിആർ എടുത്ത് ഫലം നെഗറ്റീവായാൽ പൂർണമായും വാക്സീൻ എടുത്തവർക്ക് 14 ദിവസത്തേയ്ക്കും അല്ലാത്തവർക്ക് 7 ദിവസത്തേക്കും ഗ്രീൻപാസ് ലഭിക്കും. വാക്സീൻ എടുക്കുന്നതിൽ ഇളവുള്ളവർക്കും 6 മാസത്തിനകം കോവിഡ് ബാധിച്ചവർക്കും ഇളവുണ്ട്. 6 മാസം കഴിഞ്ഞിട്ടും ബൂസ്റ്റർ ഡോസ് എടുക്കാത്തവർ പിസിആർ ടെസ്റ്റ് എടുത്താലും അൽഹൊസൻ ആപ്പിൽ പച്ച തെളിയില്ല.

ബൂസ്റ്റർ എടുത്ത ഉടൻ പച്ച നിറത്തിലേക്കു മാറുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇതുവരെ വാക്സീൻ എടുക്കാത്തവർ 96 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം. ഈ വർഷം ആദ്യം മുതൽ സർക്കാർ ജീവനക്കാർക്കും ഓഫിസിൽ പ്രവേശിക്കാൻ ഗ്രീൻ പാസ് നിർബന്ധമാക്കിയിരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ