ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം അബുദാബി; പിന്നില്‍ ദോഹയും സിംഗപ്പൂരും

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബൂദാബിയെ തെരഞ്ഞെടുത്തു. ന്യൂമ്പിയോ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച സുരക്ഷിത നഗര സൂചികയിലാണ് ഏറ്റവും സുരക്ഷയുള്ള നഗരമായി അബൂദബി തെരഞ്ഞെടുക്കപ്പെട്ടത്.

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം അബുദാബി; പിന്നില്‍ ദോഹയും സിംഗപ്പൂരും
dubaiiii

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബൂദാബിയെ തെരഞ്ഞെടുത്തു. ന്യൂമ്പിയോ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച സുരക്ഷിത നഗര സൂചികയിലാണ് ഏറ്റവും സുരക്ഷയുള്ള നഗരമായി അബൂദബി തെരഞ്ഞെടുക്കപ്പെട്ടത്.

അബൂദാബി മുന്‍നിരയില്‍ ഇടം പിടിച്ചപ്പോള്‍ ദുബൈ 11ാം സ്ഥാനം നേടി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് അബൂദാബി ഈ അംഗീകാരം നേടുന്നത്. മൊത്തം 338 നഗരങ്ങളുടെ പട്ടികയാണ് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചത്. കുറഞ്ഞ കുറ്റകൃത്യങ്ങള്‍ക്ക് പുറമെ ജീവിതച്ചെലവ്, മലിനീകരണം, യാത്രാചെലവ്, ജീവിതനിലവാരം തുടങ്ങിയ കാര്യങ്ങളും സൂചികയില്‍ പരിഗണിച്ചു.

ദോഹ, ഒസാക, സിംഗപ്പൂര്‍, ബേസല്‍, ക്യുബെക് സിറ്റി, ടോക്യോ, ബേണ്‍, മ്യൂണിച്ച്, ഇര്‍വിന്‍ സി.എ എന്നിവയാണ് അബൂദബിക്ക് പിന്നില്‍ യഥാക്രമം സുരക്ഷിതത്വം രേഖപ്പെടുത്തിയ ഒമ്പത് നഗരങ്ങള്‍. ഇന്ത്യന്‍ നഗരങ്ങളായ മംഗളൂരുവിന് മുപ്പതാം സ്ഥാനമുണ്ട്. കൊച്ചിക്ക് 86ാം സ്ഥാനം ലഭിച്ചു. ഹോണ്ടുറാസിലെ സാന്‍ പെഡ്രോ സുലയാണ് പട്ടികയില്‍ ഏറ്റവും പിറകില്‍. ജൊഹാനസ്ബര്‍ഗ്, ഡര്‍ബന്‍, ഫോര്‍ട്ടലേസ, കറാകസ് എന്നിവയാണ് ഏറ്റവും അവസാന അഞ്ചിലുള്ള മറ്റു രാജ്യങ്ങള്‍.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ