മേട്ടുപ്പാളയത്ത് കാര്‍ അപകടം: വയനാട് സ്വദേശി മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

Share

മേട്ടുപ്പാളയം: കൂനൂര്‍ - ഊട്ടി മലമ്പാതയില്‍ കാര്‍ മറിഞ്ഞ് വയനാട് സ്വദേശി മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. പുല്‍പ്പള്ളി കാണികുളത്ത് വീട്ടില്‍ ജോസ്(65) ആണ് മരിച്ചത്. വേളാങ്കണ്ണി തീര്‍ത്ഥാടനം കഴിഞ്ഞ് മേട്ടുപ്പാളയം വഴി വയനാട്ടിലേക്ക് വന്നിരുന്നവർ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം നടന്നതെന്ന് മേട്ടുപ്പാളയം പോലീസ് അറിയിച്ചു.മരിച്ച ജോസിന്റെ മകന്‍ യോബേഷ് (35), യോബേഷിന്റെ മകള്‍ അനാമിക (അമ്മു - 9), ജോസിന്റെ സുഹൃത്തുക്കളായ തോമസ് (68), ജോര്‍ജ്ജ് (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ തോമസിന് തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. മറ്റുള്ളവരുടെ പരിക്ക് മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. മേട്ടുപ്പാളയത്തുനിന്ന് മൂന്നാമത്തെ ഹെയര്‍പിന്‍ വളവിനടുത്തുവച്ച് നിയന്ത്രണംവിട്ട് കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ