ചെറിയ പെരുന്നാള്‍ ദിനത്തില്‍ വാഹനാപകടം; അച്ഛനും മകനും മരിച്ചു

Share

ജോര്‍ദാന്‍: ചെറിയ പെരുന്നാള്‍ ദിനത്തില്‍ ജോര്‍ദാനിലുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജോര്‍ദാനിലെ സര്‍ഖയില്‍ ചെറിയ പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും പ്രിന്‍സ് ഫൈസല്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റിയതായി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് കൂട്ടിച്ചേര്‍ത്തു. അപകടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

എസ് യു വി മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകായിരുന്നു. അപകടത്തില്‍ മരിച്ചയാള്‍ ഓടിച്ചിരുന്ന വാഹനം ഹൈവേയിലൂടെ പോകുകയായിരുന്നു. പെട്ടെന്ന് ഇയാള്‍ യു ടേണ്‍ എടുത്തു. എന്നാല്‍ യു ടേണ്‍ എടുക്കുന്നതിനായി വാഹനം തിരിച്ചയുടനെ വേഗത്തിലെത്തിയ എസ് യു വി കാറില്‍ ഇടിക്കുകയായിരുന്നു. കാര്‍ രണ്ടായി തകര്‍ന്നു. അപകടത്തില്‍ രണ്ട് പേരാണ് മരണപ്പെട്ടത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ