നടി അഞ്ജലി നായര്‍ വിവാഹിതയായി

Share

നടി അഞ്ജലി നായര്‍ വിവാഹിതയായി. സഹസംവിധായകന്‍ അജിത് രാജുവാണ് വരന്‍. അജിത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹം കഴിഞ്ഞ സന്തോഷം പങ്കുവച്ചത്.

ബാലതാരമായി അഭിനയം തുടങ്ങിയ അഞ്ജലി മോഡലും അവതാരകയുമായി പ്രവര്‍ത്തിച്ചിരുന്നു. നിരവധി ശ്രദ്ധിക്കപ്പെട്ട ആല്‍ബങ്ങളുടെയും ഭാഗമായിരുന്നു. നെല്ല് എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. സീനിയേഴ്‌സിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്.

വെനീസിലെ വ്യാപാരി, മാറ്റിനി, അഞ്ച് സുന്ദരികള്‍, പട്ടം പോലെ, എബിസിഡി, മുന്നറിയിപ്പ്, സെക്കന്‍ഡ്‌സ്, മിലി, കമ്മട്ടിപ്പാടം, ആന്മരിയ കലിപ്പിലാണ്, പുലിമുരുകന്‍, ഒപ്പം, ടേക്ക് ഓഫ്, കല്‍ക്കി, ദൃശ്യം 2, കാവല്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. മോഹന്‍ലാല്‍ ചിത്രം ആറാട്ടിലാണ് ഒടുവില്‍ വേഷമിട്ടത്.

പരസ്യചിത്ര സംവിധായകനും തമിഴ്, മലയാളം സിനിമാ മേഖലകളില്‍ അസോസിയേറ്റ് ഡയറക്ടറുമാണ് അജിത്ത് രാജു. ലാല്‍ ജോസ്, വെങ്കട് പ്രഭു അടക്കമുള്ള സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുവരുടെയും രണ്ടാം വിവാഹമാണ് ഇത്.

സംവിധായകന്‍ അനീഷ് ഉപാസനയാണ് അഞ്ജലിയുടെ ആദ്യ ഭര്‍ത്താവ്. 2011ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. 2016ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. അജിത്ത് രാജുവും ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ