മുണ്ടുടുത്ത്, തൂമ്പയുമായി കിളയ്ക്കാനിറങ്ങി പത്മപ്രിയ; വൈറല്‍ വീഡിയോ

Share

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് പത്മപ്രിയ. മമ്മൂട്ടിക്കൊപ്പം കാഴ്ച്ച എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലെ അരങ്ങേറ്റം. പിന്നീട് നിരവധി ചിങ്ങളില്‍ അഭിനയിച്ച ശേഷം നടി ഒരു ഇടവേള എടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ് താരം. ബിജു മേനോന്‍ നായകനായ ഒരു തെക്കന്‍ തല്ലുകേസ് എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയയുടെ തിരിച്ചുവരവ്.

ഇതിന് പിന്നാലെ പത്മപ്രിയയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലാകുകയാണ്. തിരക്കുകള്‍ക്കിടയിലും പറമ്പില്‍ തൂമ്പയുമായി ഇറങ്ങി കൃഷി ചെയ്യുന്ന നടി പദ്മപ്രിയയുടെ വിഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അഭിനയിക്കാന്‍ മാത്രമല്ല തൂമ്പയെടുത്ത് കൃഷി ചെയ്യാനും തനിക്ക് അറിയാമെന്ന് തെളിയിക്കുന്ന വിഡിയോയാണ് പദ്മപ്രിയ പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/Cju01L4vEn6/?utm_source=ig_web_copy_link

മുടി നിറയെ എണ്ണവച്ച് മുടി മുകളില്‍ മുറുകെ കെട്ടിവച്ച് മുണ്ടും ഷര്‍ട്ടും അണിഞ്ഞ് തൂമ്പയുമെടുത്താണ് താരം കൃഷിക്കായി പറമ്പിലിറങ്ങിയത്. വീടിന് പുറക് വശത്ത് ഒരു തോട്ടം ഒരുക്കുകയായിരുന്നു ലക്ഷ്യം. കൃഷി വളരെ നല്ലൊരു വ്യായാമവുമാണെന്ന് പദ്മപ്രിയ പറയുന്നു.

വിഡിയോയ്ക്ക് താഴെ പദ്മപ്രിയയുടെ സുഹൃത്തുക്കളും സിനിമാ താരങ്ങളുമായ റിമ കല്ലിങ്കല്‍, ദിവ്യ ഗോപിനാഥ് മുതലായവര്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള കമന്റുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ