നെടുമ്പാശ്ശേരി എയർപോർട്ടിലെ മൂന്നാമത്തെ ബാറിന് അനുമതിയില്ല; നടപടി റദ്ദാക്കി അഡീ.എക്സൈസ് കമ്മീഷണർ

Share
നെടുമ്പാശ്ശേരി എയർപോർട്ടിലെ മൂന്നാമത്തെ ബാറിന് അനുമതിയില്ല; നടപടി റദ്ദാക്കി അഡീ.എക്സൈസ് കമ്മീഷണർ

നെടുമ്പാശ്ശേരി എയർപോർട്ടിൽ മൂന്നാമത്തെ ബാറിന് ലൈസൻസ് നൽകാനുള്ള അനുമതി റദ്ദാക്കി.സർക്കാർ അനുമതിയില്ലാതെ മുൻ കമ്മീഷണർ സീറാം സാംബശിവ റാവു സ്വീകരിച്ച നടപടിയാണ് അഡീഷണൽ എക്സൈസ് കമ്മീഷണർ ആർ.ജയശങ്കർ റദ്ദാക്കിയത്.

സ്ഥാനമൊഴിയുന്നതിന് മുമ്പാണ് മുൻ കമ്മീഷണർ സീറാം സാംബശിവ റാവു നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്നാമത്തെ ബാറിന് അനുമതി നൽകിയിരുന്നത്. എന്നാൽ പുതിയ സർക്കാരിൻറെ മദ്യനയം നടപ്പിലാക്കുന്നവരെ ബാറുകൾക്ക് ലൈസൻസ് നൽകേണ്ടതില്ലെന്ന സർക്കാരിൻ്റെ പുതിയ ഉത്തരവിന് പിന്നാലെയാണ് അഡീഷണൽ എക്സൈസ് കമ്മീഷണർ ആർ.ജയശങ്കറിൻ്റെ ഇതിൻ്റെ നടപടി ക്രമങ്ങൾ റദ്ദ് ചെയ്തിരിക്കുന്നത്. സർക്കാർ അനുമതിയില്ലാതെ മുൻ കമ്മീഷണർ സ്വീകരിച്ച നടപടിയാണ് റദ്ദാക്കിയത്.

പുതിയതായി മൂന്ന് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചത് വിവാദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് മദ്യനയം വരുന്നതുവരെ ബാർ ലൈസൻസ് പുതുക്കരുതെന്ന് ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. നിലവിലെ അപേക്ഷകളിൽ തുടർനടപടി പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

Read more

‘സിനിമയുടെ പേര് മാറ്റാൻ അധികാരമുണ്ട്’; വർക്ക്-ഇൻ-പ്രോഗ്രസ്സ് ചിത്രങ്ങളുടെ അപേക്ഷ ഇനി സ്വീകരിക്കില്ല, സെൻസർ ബോർഡ് ഉത്തരവ്

‘സിനിമയുടെ പേര് മാറ്റാൻ അധികാരമുണ്ട്’; വർക്ക്-ഇൻ-പ്രോഗ്രസ്സ് ചിത്രങ്ങളുടെ അപേക്ഷ ഇനി സ്വീകരിക്കില്ല, സെൻസർ ബോർഡ് ഉത്തരവ്

സിനിമയുടെ പേരിടലിൽ സെൻസർ ബോർഡിന് സമ്പൂർണ്ണ ആധിപത്യം. പേര് മാറ്റാൻ പരിശോധന സമിതിക്ക് അധികാരമുണ്ടെന്ന് ഉത്തരവ്. സിനിമയുടെ പേര് മുൻകൂ

ഷെയ്ഖ് ഹസീന തീവ്രവാദി; പുതിയ പാസ്‌പോര്‍ട്ട് നല്‍കില്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍

ഷെയ്ഖ് ഹസീന തീവ്രവാദി; പുതിയ പാസ്‌പോര്‍ട്ട് നല്‍കില്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍

ധാക്ക: പുതിയ പാസ്പോര്‍ട്ട് അനുവദിക്കണം എന്ന മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ആവശ്യം തള്ളി ബംഗ്ലദേശ്. കുറ്റവാളി കൈമാറ്റ കരാർ പ്

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ്; പി ടി ഉഷയ്ക്ക് തോൽവി

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ്; പി ടി ഉഷയ്ക്ക് തോൽവി

ഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പിൽ പി ടി ഉഷയ്ക്ക് തിരിച്ചടി. നിലവിലെ അധ്യക്ഷയായ പി ടി ഉഷ പരാജയപ്പെട്

സരയൂ തീരത്ത് പ്രകാശ വിസ്മയം; 30 ലക്ഷം ദീപങ്ങളാൽ ചരിത്രം കുറിച്ച് അയോധ്യ!

സരയൂ തീരത്ത് പ്രകാശ വിസ്മയം; 30 ലക്ഷം ദീപങ്ങളാൽ ചരിത്രം കുറിച്ച് അയോധ്യ!

അയോധ്യ: അയോധ്യയിൽ നടന്ന ദീപോത്സവത്തിൽ 30 ലക്ഷത്തിലധികം മൺവിളക്കുകൾ തെളിയിച്ച് ഉത്തർപ്രദേശ് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്