‘സിനിമയുടെ പേര് മാറ്റാൻ അധികാരമുണ്ട്’; വർക്ക്-ഇൻ-പ്രോഗ്രസ്സ് ചിത്രങ്ങളുടെ അപേക്ഷ ഇനി സ്വീകരിക്കില്ല, സെൻസർ ബോർഡ് ഉത്തരവ്

Share
‘സിനിമയുടെ പേര് മാറ്റാൻ അധികാരമുണ്ട്’; വർക്ക്-ഇൻ-പ്രോഗ്രസ്സ് ചിത്രങ്ങളുടെ അപേക്ഷ ഇനി സ്വീകരിക്കില്ല, സെൻസർ ബോർഡ് ഉത്തരവ്

സിനിമയുടെ പേരിടലിൽ സെൻസർ ബോർഡിന് സമ്പൂർണ്ണ ആധിപത്യം. പേര് മാറ്റാൻ പരിശോധന സമിതിക്ക് അധികാരമുണ്ടെന്ന് ഉത്തരവ്. സിനിമയുടെ പേര് മുൻകൂട്ടി അംഗീകരിച്ചതായി കണക്കാകില്ല. റിലീസ് തീയതി കണ്ട് സർട്ടിഫിക്കേഷൻ വേഗത്തിലാക്കില്ലെന്നും സെൻസർ ബോർഡ് ഉത്തരവിൽ പറയുന്നു.

വർക്ക്-ഇൻ-പ്രോഗ്രസ്സ് ചിത്രങ്ങളുടെ അപേക്ഷ ഇനി സ്വീകരിക്കില്ല.ഒക്ടോബര്‍ 26-നാണ് 18 അംഗങ്ങളെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ച സെന്‍സര്‍ ബോര്‍ഡ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. 1952-ലെ സിനിമാറ്റോഗ്രാഫ് ആക്ട് സെക്ഷന്‍ 5B(1), 2024-ലെ റൂള്‍ 25 എന്നിവ പ്രകാരം സിനിമയുടെ പേരില്‍ മാറ്റം വരുത്താന്‍ പരിശോധനാ സമിതിക്ക് അധികാരമുണ്ടെന്നാണ് ബോര്‍ഡിന്റെ വാദം.

അടുത്തിടെ തമിഴ് ചിത്രം ‘ജനനായകന്‍’, ദില്‍ജിത് ദൊസാഞ്ജിന്റെ ‘സത്ലജ്’ തുടങ്ങിയ സിനിമകളുടെ അനുമതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് സെന്‍സര്‍ ബോര്‍ഡ് പുതിയ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. സുരേഷ് ഗോപി ചിത്രം ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ പേര് മാറ്റിയ ശേഷമാണ് ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

അതേസമയം, ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഫിലിം ചേംബർ ആവശ്യപ്പെട്ടു. ഉത്തരവ് സിനിമാ നിർമാണം പ്രതിസന്ധിയിലാകുമെന്ന് ഫിലിം ചേംബർ അറിയിച്ചു.

Read more

നെടുമ്പാശ്ശേരി എയർപോർട്ടിലെ മൂന്നാമത്തെ ബാറിന് അനുമതിയില്ല; നടപടി റദ്ദാക്കി അഡീ.എക്സൈസ് കമ്മീഷണർ

നെടുമ്പാശ്ശേരി എയർപോർട്ടിലെ മൂന്നാമത്തെ ബാറിന് അനുമതിയില്ല; നടപടി റദ്ദാക്കി അഡീ.എക്സൈസ് കമ്മീഷണർ

നെടുമ്പാശ്ശേരി എയർപോർട്ടിൽ മൂന്നാമത്തെ ബാറിന് ലൈസൻസ് നൽകാനുള്ള അനുമതി റദ്ദാക്കി.സർക്കാർ അനുമതിയില്ലാതെ മുൻ കമ്മീഷണർ സീറാം സാംബശിവ

ഷെയ്ഖ് ഹസീന തീവ്രവാദി; പുതിയ പാസ്‌പോര്‍ട്ട് നല്‍കില്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍

ഷെയ്ഖ് ഹസീന തീവ്രവാദി; പുതിയ പാസ്‌പോര്‍ട്ട് നല്‍കില്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍

ധാക്ക: പുതിയ പാസ്പോര്‍ട്ട് അനുവദിക്കണം എന്ന മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ആവശ്യം തള്ളി ബംഗ്ലദേശ്. കുറ്റവാളി കൈമാറ്റ കരാർ പ്

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ്; പി ടി ഉഷയ്ക്ക് തോൽവി

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ്; പി ടി ഉഷയ്ക്ക് തോൽവി

ഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പിൽ പി ടി ഉഷയ്ക്ക് തിരിച്ചടി. നിലവിലെ അധ്യക്ഷയായ പി ടി ഉഷ പരാജയപ്പെട്

സരയൂ തീരത്ത് പ്രകാശ വിസ്മയം; 30 ലക്ഷം ദീപങ്ങളാൽ ചരിത്രം കുറിച്ച് അയോധ്യ!

സരയൂ തീരത്ത് പ്രകാശ വിസ്മയം; 30 ലക്ഷം ദീപങ്ങളാൽ ചരിത്രം കുറിച്ച് അയോധ്യ!

അയോധ്യ: അയോധ്യയിൽ നടന്ന ദീപോത്സവത്തിൽ 30 ലക്ഷത്തിലധികം മൺവിളക്കുകൾ തെളിയിച്ച് ഉത്തർപ്രദേശ് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്