ഷെയ്ഖ് ഹസീന തീവ്രവാദി; പുതിയ പാസ്‌പോര്‍ട്ട് നല്‍കില്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍

Share
ഷെയ്ഖ് ഹസീന തീവ്രവാദി; പുതിയ പാസ്‌പോര്‍ട്ട് നല്‍കില്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍

ധാക്ക: പുതിയ പാസ്പോര്‍ട്ട് അനുവദിക്കണം എന്ന മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ആവശ്യം തള്ളി ബംഗ്ലദേശ്. കുറ്റവാളി കൈമാറ്റ കരാർ പ്രകാരം നടപടികൾ പൂർത്തിയാക്കണമെന്ന് ബംഗ്ലദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂണ്‍ കബീര്‍ വ്യക്തമാക്കി. ഹസീനയ്ക്ക് കോടതിയില്‍ കീഴടങ്ങി ശിക്ഷ അനുഭവിക്കാമെന്നും ഹുമയൂണ്‍ കബീര്‍ പറഞ്ഞു. സ്‌പോര്‍ട്ടിനായുള്ള ഹസീനയുടെ പുതിയ അപേക്ഷ നാടകമാണെന്നും അവര്‍ തീവ്രവാദിയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കുറ്റവാളികളെ കൈമാറുന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ഹസീനയെ ഇന്ത്യ വിട്ടുനല്‍കണമെന്നും ബംഗ്ലാദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിയമസ്ഥാപനം വഴി ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിലാണ് ഹസീന പുതിയ പാസ്പോര്‍ട്ടിനും ദേശീയ തിരിച്ചറിയല്‍ കാര്‍ഡിനും അപേക്ഷ നല്‍കിയത്.

അന്താരാഷ്ട്ര മനുഷ്യാവകാശ തത്ത്വങ്ങളും ബംഗ്ലാദേശ് പൗരത്വവും മുന്‍നിര്‍ത്തി തങ്ങളുടെ കക്ഷിക്ക് എത്രയും വേഗം പുതിയ പാസ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും അനുവദിക്കണമെന്നാണ് അഭിഭാഷകര്‍ ഹൈക്കമ്മീഷനോട് ആവശ്യപ്പെട്ടത്. ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ ഈ അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറുകയായിരുന്നു. എന്നാല്‍, നിയമസ്ഥാപനം അയച്ച ഇമെയിലില്‍ ഹസീനയുടെ അനുമതിപത്രമോ ഔദ്യോഗിക രേഖകളോ ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ ഹസീനയുടെ പേരിലാണ് അപേക്ഷ സമര്‍പ്പിച്ചതെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നും ബംഗ്ലാദേശ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹസീന രാജ്യത്തുനിന്ന് ഓടിപ്പോയതാണെന്നും പുതിയ പാസ്പോര്‍ട്ടുമായി തിരിച്ചെത്താനുള്ള നാടകത്തിന് ഇനി പ്രസക്തിയില്ലെന്നും ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂണ്‍ കബീര്‍ പ്രതികരിച്ചു. തിരിച്ചെത്താന്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് കൃത്യമായ നിയമവഴിയുണ്ട്. ബംഗ്ലാദേശും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്ന കരാറുണ്ട്. ആ കരാര്‍ പ്രകാരം ബംഗ്ലാദേശിന് കൈമാറാന്‍ ഇന്ത്യയോട് ആവശ്യപ്പെടുകയാണ് ചെയ്യേണ്ടത്. അങ്ങനെ തിരിച്ചെത്തി കോടതിയില്‍ കീഴടങ്ങി ശിക്ഷ അനുഭവിക്കാമെന്നും കബീര്‍ പറഞ്ഞു.

Read more

‘സിനിമയുടെ പേര് മാറ്റാൻ അധികാരമുണ്ട്’; വർക്ക്-ഇൻ-പ്രോഗ്രസ്സ് ചിത്രങ്ങളുടെ അപേക്ഷ ഇനി സ്വീകരിക്കില്ല, സെൻസർ ബോർഡ് ഉത്തരവ്

‘സിനിമയുടെ പേര് മാറ്റാൻ അധികാരമുണ്ട്’; വർക്ക്-ഇൻ-പ്രോഗ്രസ്സ് ചിത്രങ്ങളുടെ അപേക്ഷ ഇനി സ്വീകരിക്കില്ല, സെൻസർ ബോർഡ് ഉത്തരവ്

സിനിമയുടെ പേരിടലിൽ സെൻസർ ബോർഡിന് സമ്പൂർണ്ണ ആധിപത്യം. പേര് മാറ്റാൻ പരിശോധന സമിതിക്ക് അധികാരമുണ്ടെന്ന് ഉത്തരവ്. സിനിമയുടെ പേര് മുൻകൂ

നെടുമ്പാശ്ശേരി എയർപോർട്ടിലെ മൂന്നാമത്തെ ബാറിന് അനുമതിയില്ല; നടപടി റദ്ദാക്കി അഡീ.എക്സൈസ് കമ്മീഷണർ

നെടുമ്പാശ്ശേരി എയർപോർട്ടിലെ മൂന്നാമത്തെ ബാറിന് അനുമതിയില്ല; നടപടി റദ്ദാക്കി അഡീ.എക്സൈസ് കമ്മീഷണർ

നെടുമ്പാശ്ശേരി എയർപോർട്ടിൽ മൂന്നാമത്തെ ബാറിന് ലൈസൻസ് നൽകാനുള്ള അനുമതി റദ്ദാക്കി.സർക്കാർ അനുമതിയില്ലാതെ മുൻ കമ്മീഷണർ സീറാം സാംബശിവ

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ്; പി ടി ഉഷയ്ക്ക് തോൽവി

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ്; പി ടി ഉഷയ്ക്ക് തോൽവി

ഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പിൽ പി ടി ഉഷയ്ക്ക് തിരിച്ചടി. നിലവിലെ അധ്യക്ഷയായ പി ടി ഉഷ പരാജയപ്പെട്

സരയൂ തീരത്ത് പ്രകാശ വിസ്മയം; 30 ലക്ഷം ദീപങ്ങളാൽ ചരിത്രം കുറിച്ച് അയോധ്യ!

സരയൂ തീരത്ത് പ്രകാശ വിസ്മയം; 30 ലക്ഷം ദീപങ്ങളാൽ ചരിത്രം കുറിച്ച് അയോധ്യ!

അയോധ്യ: അയോധ്യയിൽ നടന്ന ദീപോത്സവത്തിൽ 30 ലക്ഷത്തിലധികം മൺവിളക്കുകൾ തെളിയിച്ച് ഉത്തർപ്രദേശ് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്