ആട് സിനിമയെ ‘സംഭവമാക്കി’ മാറ്റി സിംഗപ്പൂര്‍ ദമ്പതികള്‍ ; 10 ലക്ഷം കടന്ന് വീഡിയോ വന്‍ഹിറ്റിലേക്ക്

1

സിംഗപ്പൂര്‍ :  സിംഗപ്പൂരില്‍ മാത്രമല്ല ,മലയാളികളുടെ ഇടയിലെല്ലാം ചിരിപ്പിച്ചും ചിന്തിപ്പിച്ചും തമാശ പറഞ്ഞും കടന്നുവരുന്ന സിംഗപ്പൂരിലെ ‘We are a Sambavam’ ടീമിന്‍റെ ഏറ്റവും പുതിയ വീഡിയോ ഫേസ്ബുക്കില്‍ തരംഗമാകുന്നു.10 ലക്ഷം ആളുകളാണ് റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീഡിയോ കണ്ടത്.

‘ആട് 2’-ന്‍റെ വിജയവും ഷാജി പാപ്പനോടുള്ള സ്നേഹവും പ്രകടിപ്പിക്കാന്‍ വേണ്ടി ചെയ്ത വീഡിയോ മലയാളികളും ആട് 2 അണിയറക്കാരും ഏറ്റെടുത്തുകഴിഞ്ഞു.500-ലധികം പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.കൂടാതെ നിരവധി ഫേസ്ബുക്ക് പേജുകള്‍ ഈ വിഡിയോ ഇതിനോടകം ഷെയര്‍ ചെയ്തുകഴിഞ്ഞു.ഷാജി പാപ്പന്റെ ഇരുവശത്തും വ്യത്യസ്തമായ നിറമുള്ള മുണ്ടുമുടുത്താണ് സംഭവം സൂരജ് ഇത്തവണ പ്രത്യക്ഷപ്പെടുന്നത്.

സിംഗപ്പൂരിലെ താമസിക്കുന്ന മലയാളികളായ സൂരജും ,ആനും ചേര്‍ന്നാണ് ‘We are a Sambavam’ എന്ന പേരില്‍ വീഡിയോകള്‍ തയ്യാറാക്കുന്നത്.ജോലിയ്ക്കുശേഷമുള്ള കുറഞ്ഞ സമയത്തിനുള്ളില്‍ തയ്യാറാക്കുന്ന വീഡിയോകല്‍ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.

ആട് സിനിമ തലക്ക് പിടിച്ചാൽ ഇതേ ഉള്ളു പരിഹാരം, ഷാജി പാപ്പാ ഇതൊക്കെ കാണുന്നുണ്ടോ?? Aadu 2 Hangover, Shaji Paappan Hangover വീഡിയോ കാണാം :

https://youtu.be/i40EukC-yyQ