അഫ്ഗാനെ വീഴ്ത്തി ഇന്ത്യ; ഹാട്രിക്കുമായി ഷമി

അഫ്ഗാനെ  വീഴ്ത്തി ഇന്ത്യ; ഹാട്രിക്കുമായി ഷമി
India

അവസാന ഓവർ വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 11 റൺസിന്റെ വിജയം. അവസാന ഓവറിൽ ഹാട്രിക്കുമായി മിന്നിത്തിളങ്ങിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

ഒരു ഇന്ത്യന്‍ താരം ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ഹാട്രിക് നേട്ടം കൈവരിക്കുന്നത്. 1987ല്‍ ന്യൂസീലന്‍ഡിനെതിരെ ഹാട്രിക് നേടിയ ചേതന്‍ ശര്‍മയാണ് ഈ നേട്ടം കൈവരിച്ച ആദ്യ താരവും ആദ്യ ഇന്ത്യക്കാരനും.

29–ാം ഓവറിൽ 2 വിക്കറ്റുകൾ നേടി ഇന്ത്യയെ മത്സരത്തിലേക്കു തിരികെയെത്തിച്ച ജസ്പ്രീത് ബുമ്രയാണ് മാൻ ഓഫ് ദ് മാച്ച്.

സ്കോർ: ഇന്ത്യ– 50 ഓവറിൽ 224, അഫ്ഗാനിസ്ഥാൻ– 49.5 ഓവറിൽ 213നു പുറത്ത്. വിരാട് കോലി (67), കേദാർ ജാദവ് (52) എന്നിവർ ഇന്ത്യയ്ക്കും മുഹമ്മദ് നബി (52) അഫ്ഗാനും വേണ്ടി അർധസെഞ്ചുറി നേടി. മുഹമ്മദ് ഷമി ഹാട്രിക് അടക്കം 4 വിക്കറ്റും ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, യുസ്‍വേന്ദ്ര ചാഹൽ എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ