കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; 10 മണിക്കൂറായിട്ടും പുറപ്പെട്ടില്ല

Share

ഡൽഹി: എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഡൽഹി - കൊച്ചി വിമാനം വൈകുന്നു. 10 മണിക്കൂറായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55 ന് പുറപ്പെടേണ്ട വിമാനമാണ് ഇതുവരെയും പുറപ്പെടാത്തത്. ഇതോടെ ഓണത്തിന് നാട്ടിലേക്ക് പോകുന്ന മലയാളികളടക്കം നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. എയർ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വ്യക്തമായ കാരണങ്ങൾ പറയുന്നില്ലെന്ന് യാത്രക്കാർ വിമര്‍ശിച്ചു.

രാവിലെ 6 മണിക്ക് വിമാനം പുറപ്പെടും എന്നാണ് അവസാനം അറിയിച്ചതെങ്കിലും ഇതുവരെ പുറപ്പെട്ടിട്ടില്ല. വിമാനം എപ്പോള്‍ പുറപ്പെട്ടും എന്നത് സംബന്ധിച്ച് ഒരു അറിയിപ്പും അധികൃതര്‍ നല്‍കിയിട്ടില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. വിമാനം വൈകുന്നതിനുള്ള കാരണം എന്താണെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്